LiveTV

Live

UAE

ദുബൈയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ നടപടി വരുന്നു

ദുബൈയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ നടപടി വരുന്നു

ദുബൈയിൽ ഹോട്ടലുകൾ, കഫ്​തീരിയകൾ ഉൾപ്പടെ ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ നിരീക്ഷിക്കാൻ നടപടി വരുന്നു. ഇവിടങ്ങളിൽ വിതരണം ചെയ്യുന്ന വിഭവങ്ങളിൽ അടങ്ങിയ കലോറിയുടെ തോത്​ കൂടി മെനുവിൽ ഉൾപ്പെടുത്താൻ സ്​ഥാപന അധികൃതർക്ക്​ ദുബൈ നഗരസഭ നിർദേശം നൽകി.

എല്ലാ നിലക്കും വിഭവങ്ങളുടെ സുതാര്യത ഉറപ്പു വരുത്താൻ നടപടി വേണമെന്നാണ്​ നഗരസഭയുടെ പുതിയ ഉത്തരവിന്റെ കാതൽ. ആളുകൾക്ക്​ വിളമ്പുന്ന വിഭവങ്ങളിൽ എത്രമാത്രം പോഷകാഹാരം ഉൾപ്പെടുന്നുണ്ടെന്ന് വ്യക്​തമാക്കണം. ഇതു സംബന്​ധിച്ച ബോധവത്കരണം ഉപഭോക്​താക്കളിൽ രൂപപ്പെടുത്താനും നഗരസഭ പദ്ധതി ആവിഷ്​കരിച്ചു. കലോറിയുടെ അളവ്​ ഭക്ഷ്യ പദാർഥത്തിൽ ഉൾപ്പെടുത്തണം എന്ന വ്യവസ്​ഥ ഏർപ്പെുത്തുന്ന ആദ്യ നഗരസഭ കൂടിയാണ്​ ദുബൈ. തങ്ങളുടെ ആരോഗ്യത്തിന്​ ചേരുന്ന ഭക്ഷ്യപദാർഥം തെരഞ്ഞെടുക്കാൻ ഉപഭോക്​താവിന്​ അവസരം ഉണ്ടായിരിക്കണമെന്ന്​ ദുബൈ നഗരസഭാ ഡയരക്​ടർ ജനറൽ ദാവൂദ്​ അൽ ഹാജിരി പറഞ്ഞു. ആരോഗ്യത്തിന്​ ഹാനികരമായ ചേരുവകൾ ഭക്ഷ്യ ഉൽപന്നങ്ങളിൽ ചേർക്കുന്നില്ല എന്ന കാര്യം നിരീക്ഷിക്കാനും നഗരസഭ പ്രത്യേകം താൽപര്യമെടുക്കുന്നുണ്ട്​. തെറ്റായ ജീവിതരീതിയും അനുകൂലമല്ലാത്ത ഭക്ഷണരീതിയും ആളുകൾക്ക്​ പ്രയാസം വരുത്തുന്ന സാഹചര്യമുണ്ട്​. ഇത്​ തടയുക എന്നത്​ പ്രധാനമാണെന്നും ബന്ധ​പ്പെട്ടവർ അറിയിച്ചു.

അഞ്ചിലധികം ബ്രാഞ്ചുകളുള്ള ​റസ്​റ്ററൻറുകൾ, കഫ്​തീരിയകൾ, കഫെകൾ എന്നിവ നവംബറോടെ മെനുവിൽ കിലായുടെ അളവ്​ രേഖപ്പെടുത്തണം. അടുത്ത വർഷം ജനുവരിയോടെ എല്ലാ കേന്ദ്രങ്ങൾക്കും നിയമം ബാധകമായിരിക്കും.