LiveTV

Live

UAE

‘അക്മ’ മുന്‍ പ്രസിഡന്റ് സജീവ് പിള്ള അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈ സൗദി ജര്‍മന്‍ ആശുപത്രിയിലായിരുന്നു മരണം

‘അക്മ’ മുന്‍ പ്രസിഡന്റ്  സജീവ് പിള്ള അന്തരിച്ചു

ദുബൈയിലെ അക്മ സോഷ്യല്‍ ക്ലബിന്റെ മുന്‍ പ്രസിഡന്റ് ആറന്‍മുള രോഹിണി നിവാസില്‍ സജീവ് പിള്ള (47) അന്തരിച്ചു. ദുബൈ അല്‍ഖൈല്‍ ഗേറ്റ് നിവാസികളുടെ കൂട്ടായ്മയായ അക്മയുടെ കായിക വിഭാഗം കോര്‍ഡിനേറ്ററുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈ സൗദി ജര്‍മന്‍ ആശുപത്രിയിലായിരുന്നു മരണം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തദിവസം നാട്ടിലെത്തിക്കും. ഭാര്യ: മിനി. മക്കള്‍: മാളവിക, ദേവിക .