LiveTV

Live

UAE

ദുബൈ രാജകുമാരന്‍മാര്‍ക്ക് മംഗല്യം; മൂന്ന് രാജകുമാരന്‍മാര്‍ വിവാഹിതരായി

ഒപ്പം ശൈഖ് മക്തൂമും, ശൈഖ് അഹമ്മദും വിവാഹിതരായി

ദുബൈ രാജകുമാരന്‍മാര്‍ക്ക് മംഗല്യം; മൂന്ന് രാജകുമാരന്‍മാര്‍ വിവാഹിതരായി

ദുബൈ രാജകുമാരന്‍മാര്‍ക്ക് മംഗല്യം. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ഉള്‍പ്പെടെ മൂന്ന് രാജകുമാരന്‍മാര്‍ വിവാഹിതരായി. ദുബൈ ഭരണാധികാരിയുടെ മക്കളായ ശൈഖ് ഹംദാന്‍, ശൈഖ് മക്തൂം, ശൈഖ് അഹമ്മദ് എന്നിവരാണ് ഇന്നലെ വിവാഹിതരായത്.

ദുബൈ കിരീടാവകാശിയും അറബ് യുവതയുടെ ആവേശവുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദിന് ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ താനി ആല്‍ മക്തൂമാണ് വധുവായി എത്തിയത്. ദുബൈ ഉപഭരണാധികാരിയായ ശൈഖ് മക്തും ബിൻ മുഹമ്മദ് ശൈഖ മറിയം ബിൻത് ബുത്തി അൽ മക്തൂമിനെയാണ് നിക്കാഹ് ചെയ്തത്. മുഹമ്മദ് ബിൻ റാശിദ് അൽ മക്തും നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ശൈഖ മിദ്യ ബിൻത് ദൽമൂജ് അൽ മക്തൂമിനെ വിവാഹം ചെയ്തു.

അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിലുണ്ടായിരുന്നത്. ദുബൈ രാജകുമാരി ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ഇൻസ്റ്റാഗ്രാമിലൂടെ സഹോദരൻമാർക്ക് ആശംസ അറിയിച്ചതോടെയാണ് വിവാഹ വാർത്ത പുറത്തറിഞ്ഞത്.