LiveTV

Live

UAE

യു.എ.ഇയില്‍ വന്‍ ലഹരി മരുന്ന് വേട്ട

ഓപ്പറേഷന്‍ സ്റ്റോക്കര്‍ എന്ന പേരിലാണ് ദുബൈ പൊലീസ് യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട നടത്തിയത്

യു.എ.ഇയില്‍ വന്‍ ലഹരി മരുന്ന് വേട്ട

യു.എ.ഇയില്‍ വന്‍ ലഹരി മരുന്ന് വേട്ട. രണ്ട് സംഭവങ്ങളിലായി 365 കിലോഗ്രാം മയക്കുമരുന്ന് ദുബൈ പൊലീസ് പിടിച്ചെടുത്തു. സംഭവമുമായി ബന്ധപ്പെട്ട് 16 പേര്‍ അറസ്റ്റിലായി. വര്‍ക്ക്ഷോപ്പുകളില്‍ വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സിനുള്ളിലാണ് 28 കോടി ദിര്‍ഹത്തോളം വിലവരുന്ന മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

യു.എ.ഇയില്‍ വന്‍ ലഹരി മരുന്ന് വേട്ട

ഓപ്പറേഷന്‍ സ്റ്റോക്കര്‍ എന്ന പേരിലാണ് ദുബൈ പൊലീസ് യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട നടത്തിയത്. 265 കിലോ ഹെറോയിന്‍, 96 കിലോ മെതമെഫ്റ്റമീന്‍, ഒരു കിലോ ഹഷീഷ് എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിന് 27.8 കോടി ദിര്‍ഹത്തോളം വിലവരുമെന്നാണ് കണക്കാക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ചിയുമായി കടല്‍മാര്‍ഗം എത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തതോടെയാണ് വന്‍ ലഹരിമരുന്ന് ശേഖരത്തിലേക്കുള്ള വഴി തുറന്നത്. ഡി.എക്സ്.ബി 24 എന്ന പേരില്‍ രൂപവത്കരിച്ച പൊലീസ് സംഘം രാജ്യത്തിന്റെ വിവിധ രഹസ്യകേന്ദ്രങ്ങള്‍ അരിച്ചുപെറുക്കി. ഉമ്മുല്‍ഖുവൈനിലെ ഒരു വര്‍ക് ഷോപ്പില്‍ നിന്നാണ് ഞെട്ടിക്കുന്ന ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്ട്സിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്ന ലഹരിമരുന്ന് ശേഖരം. ലഹരിമരുന്ന് കടത്തിന് മറയായി മാത്രം പ്രവര്‍ത്തിച്ചിരുന്ന വര്‍ക്ക്ഷോപ്പുകളാണിതെന്ന് പൊലീസ് പറഞ്ഞു. വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ മറ്റുപ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് അബ്ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു.