LiveTV

Live

UAE

യു.എ.ഇ സമുദ്രാതിര്‍ത്തിയില്‍ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണശ്രമം

ഇത്തരം നീക്കങ്ങള്‍ തടയാന്‍ നടപടികള്‍ വേണമെന്നും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യു.എ.ഇയുടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

യു.എ.ഇ സമുദ്രാതിര്‍ത്തിയില്‍ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണശ്രമം

യു.എ.ഇ സമുദ്രാതിര്‍ത്തിയില്‍ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണശ്രമം നടന്നതായി വിദേശകാര്യമന്ത്രാലയം. നാല് ചരക്കുകപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, ഫുജൈറ തുറമുഖത്ത് സ്ഫോടനമു ണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിച്ചു.

ഇന്ന് ഒമാൻ ഉള്‍ക്കടലില്‍ ഫുജൈറ തീരത്തിന് കിഴക്ക് ഭാഗത്താണ് നാല് വാണിജ്യ ചരക്കുകപ്പലുകള്‍ക്ക് നേരെ അട്ടിമറി ശ്രമം നടന്നതായി യു.എ.ഇ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍, അട്ടിമറി ശ്രമത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും അന്താരാഷ്ട്ര ഏജന്‍സികളുടെ കൂടി സഹകരണത്തോടെ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ കപ്പലുകളില്‍ നിന്ന് അപകടകരമായ രാസവസ്തുക്കളോ, ഇന്ധനമോ ചോര്‍ന്നിട്ടില്ല. വാണിജ്യകപ്പലുകള്‍ക്കും, യാത്രാകപ്പലുകള്‍ക്കും നേരെ അട്ടിമറി ശ്രമം നടത്തുന്നത് അന്താരാഷ്ട്ര സമൂഹവും ഗൗരവത്തിലെടുക്കണം. ഇത്തരം നീക്കങ്ങള്‍ തടയാന്‍ നടപടികള്‍ വേണമെന്നും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യു.എ.ഇയുടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഫുജൈറ തുറമുഖത്ത് സ്ഫോടനമുണ്ടായെന്ന വിധം പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ അറിയിച്ചു.