LiveTV

Live

UAE

മിനി വാനുകള്‍ക്ക് വിലക്കുമായി യു.എ.ഇ

യാത്രക്കാരെ കയറ്റുകൊണ്ടുപോകുന്ന വാഹനമായി മിനിവാനുകള്‍ ഉപയോഗിക്കുന്നതിന് നാലുവര്‍ഷത്തിനകം നിരോധം നിലവില്‍വരും

മിനി വാനുകള്‍ക്ക് വിലക്കുമായി യു.എ.ഇ

യു.എ.ഇയില്‍ മിനി വാനുകള്‍ക്ക് വിലക്ക് വരുന്നു. മിനി വാനുകളില്‍ ആളെകയറ്റി കൊണ്ടുപോകുന്നത് 2023 മുതല്‍ നിയമവിരുദ്ധമാക്കും. 2021 മുതല്‍ ഇത്തരം വാഹനങ്ങള്‍ സ്കൂള്‍ ബസുകളായി ഉപയോഗിക്കാനും അനുവദിക്കില്ല. റോഡ് സുരക്ഷ മെച്ചപ്പെടുത്താനാണ് ഈ തീരുമാനം.

ഫെഡറല്‍ ട്രാഫിക് കൗണ്‍സിലാണ് മിനിവാനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്. യു.എ.ഇ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 15 സീറ്റുള്ള മിനി ബസുകള്‍ യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നതിന് നിരോധം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാരെ കയറ്റുകൊണ്ടുപോകുന്ന വാഹനമായി മിനിവാനുകള്‍ ഉപയോഗിക്കുന്നതിന് നാലുവര്‍ഷത്തിനകം നിരോധം നിലവില്‍വരും. രണ്ടുവര്‍ഷത്തിനകം 2021ല്‍ സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിനും മിനിവാനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. 15 സീറ്റുള്ള വാഹനങ്ങള്‍ക്കും പിക്കപ്പുകള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ അബൂദബി പൊലീസ് നേരത്തേ തീരുമാനിച്ചിരുന്നു.

സ്കൂള്‍ ബസുകളെ നിയമവിരുദ്ധമായി മറികടക്കുന്ന വാഹനങ്ങളെ പിടിക്കാന്‍ പ്രത്യേക ഉപകരണം ഘടിപ്പിക്കുന്നതും റോഡിലെ ഭാരനിയമങ്ങള്‍ പരിഷികരിക്കുന്നതും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.