LiveTV

Live

UAE

ദുബെെയുടെ കെട്ടുറപ്പിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വലുതെന്ന് സുരക്ഷാ മേധാവി

മീഡിയവണ്‍ ദുബൈ പൊലീസിന്റെ ആദരം ഏറ്റുവാങ്ങി

ദുബെെയുടെ കെട്ടുറപ്പിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വലുതെന്ന് സുരക്ഷാ മേധാവി

ദുബൈയില്‍ നിയമം പാലിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ മലയാള മാധ്യമങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് ദുബൈ പൊലീസിന്റെ സുരക്ഷാവിഭാഗം മേധാവി. ജുമൈറ പൊലീസ് ആസ്ഥാനത്ത് ഇന്ത്യൻ മാധ്യമ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഡിയവണും ദുബൈ പൊലീസിന്റെ ആദരം ഏറ്റുവാങ്ങി.

പല സന്ദർഭങ്ങളിലും മലയാള മാധ്യമങ്ങൾ ദുബൈയുടെ കെട്ടുറപ്പിന് ഉണർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആൻഡ് എമർജൻസി വിഭാഗം മേധാവി മേജർ ജനറൽ അബ്ദുല്ല അലി അബ്ദുല്ല അൽ ഗൈതി പറഞ്ഞു.

ദുബൈ പോലീസ് സംഘടിപ്പിച്ച രാജ്യാന്തര അഭ്യാസ മത്സരങ്ങൾ അടക്കം വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിലും ഇന്ത്യൻ മാധ്യമങ്ങളുടെ പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. ദുബൈയിലെ മലയാളി മാധ്യമ പ്രവർത്തകരെ മേജർ ജനറൽ പ്രശംസാ പത്രം നൽകി ആദരിച്ചു. മീഡിയാ വൺ ചാനലിനു വേണ്ടി മിഡിൽ ഈസ്റ്റ് ഓപറേഷൻ ഹെഡ് എം.സി.എ നാസർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മീഡിയ മാനേജർ ഹദീല, സാമൂഹിക പ്രവർത്തകൻ നന്തി നാസർ എന്നിവരും സന്നിഹിതരായിരുന്നു.