LiveTV

Live

UAE

ഷാര്‍ജ തുറമുഖത്ത് കപ്പലിന് തീ പിടിച്ചു

ചരക്കുകൾ പൂർണമായും കത്തി നശിച്ചു

ഷാര്‍ജ തുറമുഖത്ത് കപ്പലിന് തീ പിടിച്ചു

ഷാർജ തുറമുഖത്തു കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. ഷാർജ ഖാലിദ് പോർട്ടിൽ ഇന്ന് രാവിലെയാണ് സംഭവം.

6000 ഗ്യാലൻ ഡീസലും, 120 കാറുകളും, 300 ടയറുകളും കപ്പലിൽ സൂക്ഷിച്ചിരുന്നു. ചരക്കുകൾ പൂർണമായും കത്തി നശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.