LiveTV

Live

UAE

വിനോദ സഞ്ചാരികളുടെ സ്വന്തം ദുബെെ

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റുകളുടെ പ്രവാഹം ദുബെെയിലേക്ക് തുടരുകയാണ്

വിനോദ സഞ്ചാരികളുടെ സ്വന്തം ദുബെെ

ലോകോത്തര ടൂറിസം കേന്ദ്രമായ ദുബൈയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാകുന്ന ഏറ്റവും മികച്ച നഗരം എന്ന കീർത്തി ദുബൈ തുടരുകയാണെന്ന് പുതിയ കണക്കുകളും വ്യക്തമാക്കുന്നു.

സഞ്ചാരികളുടെ മികച്ച ഇഷ്ടകേന്ദ്രവും ദുബൈ തന്നെ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റുകളുടെ പ്രവാഹം ദുബെെയിലേക്ക് തുടരുകയാണ്.

ഈ വർഷം ഏപ്രിൽ വരെ ദുബൈയിൽ ടൂറിസ്റ്റുകളായെത്തിയത്
5,64,836 ഇന്ത്യക്കാരാണ്. ക്രൂസ് ടൂറിസം ഉൾപ്പെടെയുള്ള വിനോദങ്ങൾ ഇന്ത്യക്കാരെ ഏറെ ആകർഷിക്കുന്നുണ്ട്. കുറഞ്ഞ ചെലവ്, മികച്ച സൗകര്യങ്ങൾ, അടുത്ത പ്രദേശം എന്നീ ഘടകങ്ങളാണ് ഇന്ത്യൻ സഞ്ചാരികളെ ദുബൈയിലേക്ക് ആകർഷിക്കുന്നത്. വീസാ നടപടികൾ ഉദാരമാക്കിയതും ദുബൈക്ക് തുണയായി.

ഇന്ത്യക്കാർ ഉൾപ്പെടെ ലോകത്തിൻെറ എല്ലാ കോണുകളിൽ നിന്നുള്ള ടൂറിസ്റ്റുകളെ്യും ആകർഷിക്കാൻ വിവിധ പദ്ധതികൾക്കാണ് ദുബൈ രൂപം നൽകി വരുന്നത്. എല്ലാ വിഭാഗത്തിൽപെട്ടവരെയും ആകർഷിക്കാനുള്ള പ്രത്യേക പാക്കേജുകൾ ഇതിൻെറ ഭാഗമായി തയാറാക്കും. ദുബായിലെ പ്രധാന ടൂറിസം-ഉല്ലാസ കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വ്യാപക പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. അടുത്തിടെ ദുബൈയിൽ സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റ് മേളയും വലിയ വിജയമായിരുന്നു