LiveTV

Live

UAE

സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്കായി 53 കോടി ദിര്‍ഹമിന്റെ ഫണ്ട് പ്രഖ്യാപിച്ച് അബൂദബി

അബൂദബി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകൾക്കുള്ള മൂലധന ലഭ്യത വർധിപ്പിക്കുകയാണ് ഫണ്ടുകളുടെ ലക്ഷ്യം

സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്കായി 53 കോടി ദിര്‍ഹമിന്റെ ഫണ്ട് പ്രഖ്യാപിച്ച് അബൂദബി

സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് ശക്തി പകരാന്‍ ലക്ഷ്യമിട്ട് അബൂദബി സര്‍ക്കാര്‍ 53.5 കോടി ദിര്‍ഹമിന്റെ ഫണ്ട് പ്രഖ്യാപിച്ചു. അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസാണ് ‘ഗദന്‍ വെഞ്ചേഴ്സ്’ എന്ന പേരില്‍ പുതിയ ഫണ്ടിന് രൂപം നല്‍കിയത്.

‘ഗദന്‍ 21’ എന്ന പേരില്‍ അബൂദബി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗാമാണ് ഗദന്‍ വെഞ്ചേഴ്സ് ഫണ്ട് അവതരിപ്പിച്ചത്. സ്റ്റാർട്ടപ് മാച്ചിങ് ഫണ്ട്, ന്യൂ മാനേജേഴ്സ് ഫണ്ട് എന്നിങ്ങനെ രണ്ട് പ്രധാനഭാഗങ്ങളാണ് ഗദൻ വെഞ്ചേഴ്സ് ഫണ്ട് ഉൾക്കൊള്ളുന്നത്.

അബൂദബി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകൾക്കുള്ള മൂലധന ലഭ്യത വർധിപ്പിക്കുകയാണ് ഫണ്ടുകളുടെ ലക്ഷ്യം. പുതുതായി ആരംഭിക്കുന്നതോ ആദ്യ ഘട്ടത്തിലുള്ളതോ ആയ കമ്പനികൾക്ക് ആവശ്യമായ മൂലധനം കണ്ടെത്തുന്നതിന് സ്റ്റാർട്ടപ് മാച്ചിങ് ഫണ്ട് സഹായകമാകും.

സ്റ്റാർട്ടപ് തുടങ്ങുന്നവർക്കും നിക്ഷേപകർക്കും നേരത്തെ മേഖലയിൽ ഇതുപോലുള്ള മികച്ച അവസരമുണ്ടായിട്ടില്ലെന്ന് 'അബൂദബി ഹബ് 71' മേധാവി മഹ്മൂദ് ആദി അഭിപ്രായപ്പെട്ടു. 2018ൽ മുൻ വർഷത്തെ അപേക്ഷിച്ച് ഫണ്ട് ലഭ്യതയിൽ 31 ശതമാനവും കരാറുകളിൽ 13 ശതമാനവും വർധനയുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.