LiveTV

Live

UAE

ഖത്തർ ​സൈനിക ബോട്ട്​ വിട്ടയച്ചതായി യു.എ.ഇ

രണ്ടു വർഷം മുമ്പാണ് ഖത്തറുമായുള്ള എല്ലാ ബന്ധവും വിഛേദിക്കാൻ യു.എ.ഇ ഉൾപ്പെടെ നാല് രാജ്യങ്ങൾ തീരുമാനിച്ചത്

ഖത്തർ ​സൈനിക ബോട്ട്​ വിട്ടയച്ചതായി യു.എ.ഇ

പിടികൂടിയ ഖത്തർ സൈനിക ബോട്ട് വിട്ടയച്ചതായി യു.എ.ഇ അധികൃതർ. ബോട്ടിലുണ്ടായിരുന്ന നാലു പേരും മോചിതരായി. ഏപ്രിൽ 30ന്
ആയിരുന്നു യു.എ.ഇ സമുദ്ര മേഖലയിൽ നിന്ന് ബോട്ട് പിടികൂടിയത്.

പിടികൂടിയ സൈനിക ബോട്ടിലുണ്ടായിരുന്ന നാലു പേരിൽ രണ്ടു പേർ ഖത്തർ നാവികരായിരുന്നു. ഇവരുടെ പേരുവിവരവും യു.എ.ഇ അധികൃതർ പുറത്തുവിട്ടു. ലഫ്. മുഹമ്മദ് അൽ ഹെയ്ൽ സഈദ്
അൽ മർരി എന്നിവരാണിവർ. മുഹമ്മദ് അൽ ബെൽതാജി എന്ന ഫലസ്
തീൻ പൗരനും ഫായിസ് തൽകൂം എന്ന ഇന്ത്യക്കാരനുമാണ് മറ്റു രണ്ടു പേർ.

ഒരാഴ്ചക്കാലമായി തങ്ങളുടെ പിടിയിലുള്ള ഖത്തർ സൈനിക ബോട്ട്
വിട്ടയച്ച വിവരം വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ്
പ്രഖ്യാപിച്ചത്. ഏപ്രിൽ 30ന് ഖത്തർ പതാകയേന്തിയ ബോട്ട്
യു.എ.ഇ സമുദ്രാതിർത്തിയിൽ നിന്നാണ് പിടികൂടിയതെന്നും മന്ത്രാലയം വിശദീകരിച്ചു.

രണ്ടു വർഷം മുമ്പാണ് ഖത്തറുമായുള്ള എല്ലാ ബന്ധവും വിഛേദിക്കാൻ യു.എ.ഇ ഉൾപ്പെടെ നാല് രാജ്യങ്ങൾ തീരുമാനിച്ചത്. ഇതേ തുടർന്ന്
ഖത്തറുമായുള്ള എല്ലാ പാതകളും കൊട്ടിയടക്കുകയും ചെയ്തു. പല തലങ്ങളിൽ സമവായ ചർച്ചകൾ നടന്നെങ്കിലും ഇരു വിഭാഗവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിന്നതോടെ എല്ലാം പരാജയപ്പെടുകയായിരുന്നു.