LiveTV

Live

UAE

ദുബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഞ്ച് കോടി ദിര്‍ഹമിന്റെ ഗുളികകള്‍ പിടിച്ചു  

മയക്കുമരുന്ന് കടത്തിയത് ഭക്ഷ്യവസ്തുക്കളില്‍ ഒളിപ്പിച്ച നിലയില്‍  

ദുബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഞ്ച് കോടി ദിര്‍ഹമിന്റെ ഗുളികകള്‍ പിടിച്ചു  

ദുബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ജബല്‍അലി തുറമുഖം വഴി ഭക്ഷ്യവസ്തുക്കളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അഞ്ച്കോടി ദിര്‍ഹത്തിന്റെ ലഹരി ഗുളികകളാണ് ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്. ഒരു അറബ് രാജ്യത്ത് നിന്നെത്തിയ ചരക്കിലായിരുന്നു മയക്കുമരുന്ന് ശേഖരം.

ജബല്‍അലിയിലെ ടീകോം കസ്റ്റംസ് കേന്ദ്രത്തിലൂടെ കടന്നുവന്ന കണ്ടെയ്നറില്‍ നിന്നാണ് വന്‍ തോതില്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. ഭക്ഷവസ്തുക്കളുടെ ചാക്കിലും പാക്കറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകള്‍. അഞ്ച് കോടി ദിര്‍ഹം വിലമതിക്കുന്ന 57 ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളാണ് കണ്ടെത്തിയതെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറൽ അഹ്മദ് മഹ്ബൂബ് മുസൈബ് പറഞ്ഞു. ഒരു അറബ് രാജ്യത്ത് നിന്ന് കപ്പല്‍മാര്‍ഗമാണ് ചരക്ക് എത്തിയത്. എന്നാല്‍, ഏത് രാജ്യമാണെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. നാല് മാസത്തിനിടെ 1.7 കോടി ദിര്‍ഹമിന്റെ മയക്കുമരുന്ന് കടത്തുശ്രമം കസ്റ്റംസ് പരാജയപ്പെടുത്തിയിരുന്നെന്നും അധികൃതര്‍ അറിയിച്ചു.