LiveTV

Live

UAE

ഫോണി: യു എ ഇയില്‍ നിന്നുള്ള കൊല്‍ക്കത്ത വിമാനങ്ങള്‍ റദ്ദാക്കി

കൊല്‍ക്കത്തയിലേക്കുള്ള എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളാണ് റദ്ദാക്കിയത് 

ഫോണി: യു എ ഇയില്‍ നിന്നുള്ള കൊല്‍ക്കത്ത വിമാനങ്ങള്‍ റദ്ദാക്കി

ഫോണി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യു എ ഇയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനങ്ങള്‍ പലതും റദ്ദാക്കി. ദുബൈയില്‍ നിന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലേക്കും തിരിച്ചും ഇന്ന് സര്‍വീസ് നടത്തേണ്ട EK572, EK773 വിമാനങ്ങള്‍ റദ്ദാക്കിയതായി എമിറേറ്റ്സ് അറിയിച്ചു. അബൂദബിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും തിരിച്ചും സര്‍വീസ് നടത്തേണ്ട EY 256, EY 255 ഇത്തിഹാദ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സൗജന്യമായി യാത്രാതിയതി മാറ്റാനും, ടിക്കറ്റ് തുക തിരികെ ലഭിക്കാനും സൗകര്യമൊരുക്കുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.