LiveTV

Live

UAE

ഇതാ, ഏറ്റവും കൂടുതല്‍ വൃക്ഷ തെെകള്‍ വിതരണം ചെയ്ത റെക്കോര്‍ഡുമായി ഒരു സ്കൂള്‍

അഞ്ച് മാസം മുമ്പ് വിദ്യാര്‍ത്ഥികള്‍ തന്നെ വിത്തുപാകി മുളപ്പിച്ചതാണ് 9500 തൈകളും

ഇതാ, ഏറ്റവും കൂടുതല്‍ വൃക്ഷ തെെകള്‍ വിതരണം ചെയ്ത റെക്കോര്‍ഡുമായി ഒരു സ്കൂള്‍

ഏറ്റവും കൂടുതല്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തതിനുള്ള ലോക റെക്കോര്‍ഡ് അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂള്‍ സ്വന്തമാക്കി. മണിക്കൂറുകള്‍ക്കുള്ളില്‍ ഒമ്പതിനായിരത്തി മൂന്നൂറ്റി എഴുപത്തിയൊന്ന് വൃക്ഷതൈകള്‍ വിതരണം ചെയ്താണ് മലയാളി നിയന്ത്രണത്തിലുള്ള സ്കൂള്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

ഹാബിറ്റാറ്റ് സ്കൂളിന്റെ അജ്മാന്‍ ജര്‍ഫ് കാമ്പസിലായിരുന്നു ലോക റെക്കോര്‍ഡ് ഉദ്യമം. ഹാബിറ്റാറ്റ് സ്കൂളിന്റെ അല്‍ത്തല്ലാ, ജര്‍ഫ്, ഉമ്മുല്‍ഖുവൈന്‍ കാമ്പസിലെ വിദ്യാര്‍ഥികളും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളും ചേര്‍ന്നാണ് 9371 വൃക്ഷതൈകള്‍ വിതരണം ചെയ്ത് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചത്. ഗിന്നസ് ബുക്ക് നിരീക്ഷകന്‍ അഹമ്മദ് ഗമാല്‍ദീന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി സ്കൂള്‍ എം.ഡി സി.ടി ശംസുസമാന് റെക്കോര്‍ഡ് കൈമാറി. വിതരണം ചെയ്ത ചെടികള്‍ അജ്മാന്‍ നഗരസഭ ഏറ്റെടുക്കും.

സ്കൂളിലെ വിദ്യാര്‍ഥികളും ജീവനക്കാരുമടക്കും പതിനായിരത്തിലേറെ പേര്‍ ഉദ്യമത്തില്‍ പങ്കാളികളായി. മുരിങ്ങ, അകത്തി ചീര, വന്നിമരം എന്നീ തൈകളാണ് വിതരണം ചെയ്തത്. അഞ്ച് മാസം മുമ്പ് വിദ്യാര്‍ത്ഥികള്‍ തന്നെ വിത്തുപാകി മുളപ്പിച്ചതാണ് 9500 തൈകളും. സ്കൂള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച വിത്തില്‍ നിന്ന് വൃക്ഷത്തിലേക്ക് പദ്ധതിയുടെ ഭാഗമായാണ് റെക്കോര്‍ഡ് തൈ വിതരണം സംഘടിപ്പിച്ചത്.