LiveTV

Live

UAE

വാടക കരാര്‍ കാലാവധി കൂട്ടാനൊരുങ്ങി ദുബൈ

പ്രവാസികളെയും നിക്ഷേപകരെയും ആകർഷിക്കാൻ വാടക കരാർ നിയമത്തിൽ സമൂല മാറ്റം വേണമെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു.

വാടക കരാര്‍ കാലാവധി കൂട്ടാനൊരുങ്ങി ദുബൈ

വാടക കരാര്‍ കൂട്ടാനൊരുങ്ങി ദുബൈ. ഒരു വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി കൂട്ടുന്ന കാര്യം ദുബൈ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിർദേശം ദുബൈ ഭൂവകുപ്പ് സജീവമായി പരിഗണിക്കുകയാണെന്നാണ്
റിപ്പോർട്ട്.

പുതിയ വാടക നിയമത്തിൽ കാതലായ പരിഷ്കരണങ്ങളാണ്
ദുബൈ കൊണ്ടു വരാൻ ലക്ഷ്യമിടുന്നത്. കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള കരാർ മൂന്നു വർഷത്തേക്ക് ദീർഘിപ്പിക്കുന്ന കാര്യം വിവിധ വകുപ്പുകൾ വിലയിരുത്തി വരികയാണെന്നും എന്നാൽ അന്തിമ തീരുമാനം ആയില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പുതിയ വാടക നിയമം ഉടൻ പ്രഖ്യാപിച്ചേക്കും. താമസ കെട്ടിടങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട പ്രത്യക വിഭാഗങ്ങൾ എന്നിവയിൽ ഏതിലായിരിക്കും നിർദേശം ഉൾപ്പെടുക എന്ന കാര്യത്തിലും വ്യക്തതയില്ല.

പ്രവാസികളെയും നിക്ഷേപകരെയും ആകർഷിക്കാൻ വാടക കരാർ നിയമത്തിൽ സമൂല മാറ്റം വേണമെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. ഫ്രീസോണിനു പുറത്തും വിദേശികൾക്ക് സ്വതന്ത്ര ഉടമസ്ഥാവകാശം അനുവദിക്കുമാറ് വിദേശ ഉടമസ്ഥാവകാശ നിയമത്തിൽ മാറ്റം വന്നേക്കുമെന്നും സൂചനയുണ്ട്. വിപണിക്ക് കൂടുതൽ ഉണർവ് പകരാൻ ഗൗരവപൂർണമായ ചർച്ചകളാണ് വിവിധ തലങ്ങളിൽ തുടരുന്നത്.