LiveTV

Live

UAE

യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മെയ് ആറിനായിരിക്കും റമദാന്‍ വ്രതം തുടങ്ങുന്നതെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രം

യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മെയ് ആറിനായിരിക്കും റമദാന്‍ വ്രതം തുടങ്ങുന്നതെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രം

യു.എ.ഇ ഉള്‍പ്പെടെ മിക്ക മുസ്‍ലിം രാജ്യങ്ങളിലും മേയ് ആറിനായിരിക്കും റമദാന്‍ വ്രതാരംഭമെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണകേന്ദ്രം. ഈ രാജ്യങ്ങളില്‍ മേയ് അഞ്ചിന് മാസപ്പിറവി കാണാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് നിഗമനം. ദുബൈയിലെ സ്കൂളുകള്‍ക്ക് റമദാനിലെ സമയക്രമവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

യൂറോപ്പിലും ഏഷ്യയിലും മേയ് അഞ്ചിന് മാസപ്പിറവി കാണാന്‍ സാധ്യതയില്ലാത്തതിനാല്‍ മേയ് ആറിനായിരിക്കും ജ്യോതിശാസ്ത്രം പ്രകാരം റമദാന്‍ വ്രതം ആരംഭിക്കുകയെന്ന് ഇന്റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ ഡയറക്ടര്‍ മുഹമ്മദ് ഷൗക്കത്ത് അറിയിച്ചു. റമദാനില്‍ ദുബൈയിലെ സ്കൂളുകള്‍ രാവിലെ എട്ടിനും എട്ടരക്കുമിടയില്‍ പ്രവര്‍ത്തനമാരംഭിച്ച് ഉച്ചക്ക് ഒന്നിനും ഒന്നരക്കുമിയിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇടക്ക് ചെറിയ ഇടവേളകള്‍ നല്‍കണം. ദിവസത്തെ മൊത്തം അധ്യയനസമയം അഞ്ച് മണിക്കൂറില്‍ കൂടാന്‍ പാടില്ല. ‌

വ്രതം അനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് കായിക പഠനത്തില്‍ ഒഴിവ് നല്‍കണമെന്നും കെഎച്ച്ഡിഎ നിര്‍ദേശിച്ചു. ദുബൈയിലെ പെയ്ഡ് പാര്‍ക്കിങ് സമയത്തിലും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ ആറ് വരെയും രാത്രി എട്ട് മുതല്‍ 12 വരെയുമായിരിക്കും പെയ്ഡ് പാര്‍ക്കിങ് സമയം. ഇഫ്താര്‍ സമയത്ത് പാര്‍ക്കിങ് സൗജന്യമായിരിക്കും. ദുബൈ മെട്രോ സേവനത്തിന്റെ സമയത്തില്‍ മാറ്റമുണ്ടാവില്ല. പക്ഷെ ആര്‍.ടി.എ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാകും.