LiveTV

Live

UAE

മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വിസ നടപടി എളുപ്പമാക്കി ദുബെെ

മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വിസ നടപടി എളുപ്പമാക്കി ദുബെെ

മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ താമസവിസയുള്ള പ്രവാസികൾക്ക് യു.എ.ഇയിലേക്ക് സന്ദർശക വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ ദുബൈ സര്‍ക്കാര്‍ എളുപ്പമാക്കി. ദുബൈ താമസ, കുടിയേറ്റ വകുപ്പിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി പ്രവാസികള്‍ക്ക് നേരിട്ട് വിസക്ക് അപേക്ഷിക്കാം.

ജി.ഡി.എഫ്.ആര്‍.എ വെബ്‌സൈറ്റിന് പുറമേ, ജി.ഡി.ആർ.എഫ്.എ ദുബൈ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നേരിട്ട് സന്ദര്‍ശക വിസക്ക് അപേക്ഷിക്കാം. രേഖകൾ കൃത്യമാണെങ്കിൽ വിസ ഇമെയിൽ വഴി അപേക്ഷന് ലഭ്യമാക്കുമെന്ന് എമിഗ്രേഷന്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഉമർ അലി അൽ ഷംസി പറഞ്ഞു.

അപേക്ഷകരുടെ റെസിഡന്റ് വിസ കാലാവധി പിന്നിടാത്തതും പാസ്പോർട്ട് ആറുമാസത്തെ കാലാവധി പിന്നിടാത്തതുമായിരിക്കണം. അപേക്ഷകരുടെ തൊഴിലും തസ്തികയും വിസ ലഭിക്കാനുള്ള മാനദണ്ഡമാണ്. 30 ദിവസത്തെ എൻട്രി പെർമിറ്റാണ് ആദ്യം അനുവദിക്കുക. വിസ ലഭിക്കുന്ന സമയത്തു തന്നെ ഫീസടച്ച് 30 ദിവസത്തേക്ക് കൂടി വിസ ദീർഘിപ്പിക്കാം.

ഇത്തരം വികസളില്‍ യു.എ.ഇയിലെത്തുന്നവര്‍ കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങിയാൽ ആദ്യ ദിവസം 200 ദിർഹമാണ്‌ പിഴ. പീന്നീട് വരുന്ന ഓരോ ദിവസത്തിന് 100 ദിർഹവും പഴ കൊടുക്കണം.