LiveTV

Live

UAE

മരുന്നുകളുടെ ദുരുപയോഗം; 3 വര്‍ഷത്തിനിടെ യു.എ.ഇയില്‍ 45 മരണം

ചില രോഗികൾ മരുന്ന് ദുരുപയോഗം ചെയ്യുന്നത് നിരീക്ഷിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്

മരുന്നുകളുടെ ദുരുപയോഗം; 3 വര്‍ഷത്തിനിടെ യു.എ.ഇയില്‍ 45 മരണം

ഔഷധങ്ങളുടെ നേരിട്ടുള്ള ദുരുപയോഗം കാരണം മൂന്ന് വർഷത്തിനിടെ യു.എ.ഇയിൽ കുറഞ്ഞത് 45 പേർ മരിച്ചതായി റിപ്പോർട്ട്. 27 പേര്‍ മരിച്ച 2013ലാണ് മരുന്ന് ദുരുപയോഗം മൂലമുള്ള മരണം കൂടുതൽ രേഖപ്പെടുത്തിയത്.

ആഭ്യന്തര മന്ത്രാലയത്തിലെ ആൻറി ഡ്രഗ് ഫെഡറൽ ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് അൽ സുവൈദിയാണ്
ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തേക്ക് നിലവാരം കുറഞ്ഞ മരുന്നുകൾ എത്തുന്നത് തടയാൻ ആഭ്യന്തര മരന്താലയം ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

അനധികൃതമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച നിയന്ത്രിത മരുന്ന്
വൻതോതിൽ പിടികൂടിയത് രണ്ടു വർഷം മുമ്പാണ്. ഒരു ഏഷ്യൻ രാജ്യത്തുനിന്ന് കടത്താൻ ശ്രമിച്ച 52,809 കിലോ മരുന്നാണ്
പിടികൂടിയത്. 2016ൽ 1430 കിലോ മരുന്നും 2018ൽ 4413 കിലോ മരുന്നും പിടികൂടി.

ചില രോഗികൾ മരുന്ന് ദുരുപയോഗം ചെയ്യുന്നത് നിരീക്ഷിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. എല്ലാ മരുന്നുകളുടെയും രാസ സംയുകതം പരിശോധിക്കാൻ ലബോറട്ടറികൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്
വ്യാജ മരുന്നുകൾ തിരിച്ചറിയാൻ സഹായിക്കും.

2018ൽ മരുന്ന് ഉപയോഗിച്ചത് മൂലമുള്ള കടുത്ത പാർശ്വഫലം അനുഭവപ്പെട്ട 2042 കേസുകളാണ് മന്ത്രാലയത്തിൽ റിപ്പോർട്ട്
ചെയ്തത്. ഈ വർഷം ഇതുവരെ 1284 കേസുകളും റിപ്പോർട്ട്
ചെയ്തു.