LiveTV

Live

UAE

യു.എ.ഇ ജനതയുടെ ആരോഗ്യ ക്ഷേമം മുൻവർഷത്തേക്കാൾ ഉയർന്നതായി സർവേ ഫലം

യു.എ.ഇ ജനതയുടെ ആരോഗ്യ ക്ഷേമം മുൻവർഷത്തേക്കാൾ ഉയർന്നതായി സർവേ ഫലം

യു.എ.ഇ ജനതയുടെ ആരോഗ്യ ക്ഷേമം മുൻവർഷത്തേക്കാൾ ഉയർന്നതായി സർവേ ഫലം. 62.9 പോയിൻറുള്ള ആരോഗ്യ ക്ഷേമ സൂചിക ആഗോള ശരാശരിയേക്കാൾ മുകളിലാണ്. ആഗോളതലത്തില്‍ ആരോഗ്യക്ഷേമത്തില്‍ യു.എ.ഇ ആറാം സ്ഥാനത്താണ്.

ഹൃദയ ആരോഗ്യമാണ് പ്രധാന ഉൽകണ്ഠയായി യു.എ.ഇ നിവാസികൾ കാണുന്നത്. അതി രക്ത സമ്മർദം രണ്ടാം സ്ഥാനത്തുണ്ട്. ബോഡി മാസ് ഇൻഡക്സ്, രക്ത സമ്മർദം പോലുള്ള ഹൃദയ ആരോഗ്യ സൂചികകളെക്കുറിച്ച് താമസക്കാർക്ക് ഏറെക്കുറെ ബോധ്യമുണ്ടെന്നും സർവേ വെളിപ്പെടുത്തി.

22 ശതമാനം ആളുകൾ നിയന്ത്രിക്കാനാവാത്ത തരത്തിൽ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ്. ഉറക്കമില്ലായ്മ, മോശമായ ഭക്ഷണ രീതികൾ എന്നിവ വലിയ വെല്ലുവിളിയാണ്. വ്യായാമത്തിൽ ശ്രദ്ധ ചെലുത്തുന്നതിലും കുറവു വരുന്നു. നീണ്ട സമയം ജോലി ചെയ്യുന്നതും ജോലി സ്ഥലത്തെ ബന്ധങ്ങളും 91 ശതമാനം ആളുകളിൽ സമ്മർദം സൃഷ്ടിക്കുന്നു.

സിഗ്‌ന കോർപറേഷൻ തയ്യാറാക്കിയ സർവേ റിപ്പോർട്ട് ദുബൈ ഹെൽത്ത് അതോറിറ്റിയിലെ ഹെൽത്ത് ഇൻഷുറൻസ് കോർപറേഷൻ ഉപദേശകൻ ഡോ. സാലിഹ് അൽ ഹാഷിമി, ഇൻഷുറൻസ് പോളിസി വിഭാഗം മേധാവി ഡോ. മുഹമ്മദ് ഫർഗാലി, നൂർ ബാങ്ക് കാര്യദർശി ഗെയിൽ സ്റ്റാൻലി,-സിഗ്‌ന മിന സി.ഇ.ഒ ജെറോം ഡ്രോഷ് എന്നിവർ ചേർന്നാണ്
സർവേ റിപ്പോർട്ട് പുറത്തിറക്കിയത്. തുടർന്ന് പാനൽ ചർച്ചയും നടന്നു.