LiveTV

Live

UAE

അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു

ക്ഷേത്രം നിര്‍മിക്കുന്നത് അല്‍ റഹ്ബക്ക് സമീപം അബൂ മുറൈഖയില്‍

അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു

അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു. അൽ റഹ്ബക്ക് സമീപം അബൂ മുറൈഖയിൽ ആണ് ക്ഷേത്രം നിര്‍മിക്കുന്നത്. രണ്ടു വർഷം കൊണ്ട് ക്ഷേത്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകും. കാലത്ത്
ഒമ്പതു മണിയോടെ ആരംഭിച്ച ശിലാന്യാസ ചടങ്ങ് രണ്ടു മണിക്കൂറോളം നീണ്ടു. ഇന്ത്യയിൽനിന്നുള്ള പൂജാരികളുടെ കാർമികത്വത്തിൽ ആയിരുന്നു ശിലാന്യാസചടങ്ങ്. ക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകുന്ന ബാപ്സ് സ്വാമിനാരായൺ സൻസ്തയിലെ മുതിർന്ന പുരോഹിതൻ ഗുരു മഹന്ത്
മഹാരാജ് മുഖ്യ കാർമികനായിരുന്നു. അബൂദബി കമ്യൂണിറ്റി വികസന അതോറിറ്റി ചെയർമാൻ മുഗീർ അൽഖൈലി. യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോഥാനി ബിൻ അഹ്മദ് അൽ സയൂദി, യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, വ്യവസായ പ്രമുഖൻ ബി.ആർ ഷെട്ടി എന്നിവരും സന്നിഹിതരായി.

ഗുജറാത്ത് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള നൂറുകണക്കിന്
പ്രവാസികളും സംബന്ധിച്ചു. ക്ഷേത്രം ലോകത്തിനു നൽകുന്നത്
മികച്ച സമാധാന സന്ദേശമാണെന്ന് ബാപ്സ് സ്വാമിനാരായൺ സൻസ്തയിലെ മുതിർന്ന പുരോഹിതൻ സ്വാമി ബ്രഹ്മവിഹാരി പറഞ്ഞു. നിരവധി മസ്ജിദുകൾക്ക് പുറമെ 40ലധികം ചർച്ചുകളും രണ്ട് ഹൈന്ദവ ക്ഷേത്രങ്ങളും ഒരു ഗുരുദ്വാരയുമാണ് നിലവിൽ യു.എ.ഇയിലുള്ളത്.