LiveTV

Live

UAE

ഇറാനെതിരെ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് യു.എ.ഇ

‘ഗൾഫ് രാജ്യങ്ങളിലും മറ്റും ഇടപെടുന്ന ഇറാന്റെ വിദേശകാര്യ നയം മേഖലയിൽ രൂപപ്പെടുത്തുന്ന പ്രതിസന്ധി ചെറുതല്ല’

ഇറാനെതിരെ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് യു.എ.ഇ

ഗൾഫ് മേഖലയിൽ അരക്ഷിതാവസ്ഥ രൂപപ്പെടുത്തുന്ന ഇറാനെതിരെ അമേരിക്കയുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് യു.എ.ഇ. വാഷിങ്ടണില്‍ സന്ദർശനം നടത്തുന്ന യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ മേഖലയുടെ സമാധാനവും പുരോഗതിയുമാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. അതിന്‍റെ ഭാഗമായാണ് എല്ലാ തുറകളിലും അമേരിക്കയുമായി അടുത്ത സഹകരണം രൂപപ്പെടുത്തുന്നതെന്ന് മന്ത്രി ഡോ. അൻവർ ഗർഗാശ് വ്യക്തമാക്കി.

സംയുക്ത സുരക്ഷാ പദ്ധതികളാണ് ഇതിൽ പ്രധാനം. ഗൾഫ് രാജ്യങ്ങളിലും മറ്റും ഇടപെടുന്ന ഇറാന്റെ വിദേശകാര്യ നയം മേഖലയിൽ രൂപപ്പെടുത്തുന്ന പ്രതിസന്ധി ചെറുതല്ലെന്ന് മന്ത്രി പറഞ്ഞു. യെമനിൽ സമാധാനം രൂപപ്പെടുത്താൻ യത്‍നിക്കുന്ന യു.എൻ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്‍സിന് പൂർണ പിന്തുണ യു.എ.ഇ വാഗ്ദാനം ചെയ്തതായും അദ്ദേഹം അറിയിച്ചു. പോയ വർഷം സ്വീഡനിൽ ഒപ്പുവെച്ച സമാധാന ഉടമ്പടി ലംഘിച്ച ഹൂതികളുടെ നടപടിയെ മന്ത്രി വിമർശിച്ചു. സഹിഷ്ണുതയുടെ മികച്ച മോഡലായ യു.എ.ഇ എന്ന രാജ്യം അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനകളുമായി കൂടുതൽ അടുത്ത സഹകരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ഗർഗാശ് കൂട്ടിച്ചേർത്തു.