LiveTV

Live

UAE

നികുതി മുദ്രയില്ലാത്ത സിഗരറ്റുകൾക്ക്​ വിലക്കേര്‍പ്പെടുത്തി യു.എ.ഇ

മേയ്​ ഒന്നു മുതൽ ഇത്തരം സിഗററ്റുകൾ ഇറക്കുമതി ചെയ്യുന്നത്​ അനധികൃതമായിരിക്കുമെന്ന്​ ഫെഡറൽ നികുതി അതോറിറ്റി പ്രഖ്യാപിച്ചു

നികുതി മുദ്രയില്ലാത്ത സിഗരറ്റുകൾക്ക്​ വിലക്കേര്‍പ്പെടുത്തി യു.എ.ഇ

യു.എ.ഇയിൽ ഔദ്യോഗിക നികുതി മുദ്രയില്ലാത്ത സിഗരറ്റ് പാക്കുകൾ നിരോധിക്കുന്നു. ആഗസ്റ്റ് ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. മേയ് ഒന്നു മുതൽ ഇത്തരം സിഗററ്റുകൾ ഇറക്കുമതി ചെയ്യുന്നത്
അനധികൃതമായിരിക്കുമെന്ന് ഫെഡറൽ നികുതി അതോറിറ്റി പ്രഖ്യാപിച്ചു. യു.എ.ഇയിൽ ഉൽപാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ സിഗററ്റുകൾക്ക് നിയമം ബാധകമാണ്.

നിലവിൽ രാജ്യത്ത് വിൽക്കുന്ന സിഗററ്റുകളിൽ മൂന്നിലൊന്ന് മുദ്രയില്ലാത്തതാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്രത്യേക ഉപകരങ്ങൾ ഉപയോഗിച്ച് വായിക്കാവുന്ന വിവരങ്ങൾ ഉൾക്കൊള്ളുതാണ്
മുദ്ര. അതിർത്തി കസ്റ്റംസുകളിലും വിപണിയിലും നടത്തുന്ന പരിശോധനകൾ ഇതുവഴി കൂടുതൽ സുഗമമാകും. മുദ്ര ഏർപ്പെടുത്തുന്ന കാര്യം കഴിഞ്ഞ വർഷം തന്നെ അതോറിറ്റി വ്യക്തമാക്കിയിരുന്നു.

മെച്ചപ്പെട്ട ആരോഗ്യം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ പുകവലി താൽപര്യം ആളുകളിൽ കുറച്ചു കൊണ്ടു വരാൻ കാര്യക്ഷമ നടപടികളാണ്
യു.എ.ഇ സ്വീകരിച്ചു വരുന്നത്. പുകവലി ഉൽപന്നങ്ങൾക്ക്
നിരക്കുവർധന ഏർപ്പെടുത്തിയതും ഗുണപരമായ മാറ്റം അ രൂപെപ്പടുത്തിയെന്നാണ് ധികൃതരുടെ വിലയിരുത്തൽ