LiveTV

Live

UAE

ഇനി ഡോക്​ടർമാർക്കും നല്‍കാം റേറ്റിങ്​

ഡോക്ടര്‍മാരുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും റേറ്റിങ് ദുബൈ ആരോഗ്യ അതോറിറ്റിക്ക് പരിശോധിക്കാന്‍ കഴിയും

ഇനി ഡോക്​ടർമാർക്കും നല്‍കാം റേറ്റിങ്​

രോഗികള്‍ക്ക് ഡോക്ടര്‍മാരെ വിലയിരുത്താനുള്ള ഓണ്‍ലൈന്‍ സംവിധാനം ദുബൈയില്‍ ഒരുങ്ങുന്നു. ദുബൈ ആരോഗ്യ അതോറിറ്റി ആണ് സംവിധാനം തയ്യാറാക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഈ മാസം തന്നെ തയാറാകും. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവും ഇതിലൂടെ അറിയാന്‍ സാധിക്കു.

DubaiHealthBooking.com എന്ന ഈ പോര്‍ട്ടല്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളെയും ക്ലിനിക്കുകളെയും ബന്ധിപ്പിച്ച് രോഗികള്‍ക്ക് മികച്ച സേവനം ലഭ്യമാക്കും. ദുബൈ എമിറേറ്റിന്‍റെ മെഡിക്കല്‍ ടൂറിസം വികസനത്തില്‍ പോര്‍ട്ടല്‍ സഹായകമാകുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്.

ഇനി ഡോക്​ടർമാർക്കും നല്‍കാം റേറ്റിങ്​

ഡോക്ടര്‍മാരുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും റേറ്റിങ് ദുബൈ ആരോഗ്യ അതോറിറ്റിക്ക് പരിശോധിക്കാന്‍ കഴിയും. എന്നാല്‍, റേറ്റിങ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പ് ഡോക്ടര്‍മാര്‍ക്ക് അറിയാനാവില്ല. എല്ലാ മെഡിക്കല്‍ നടപടികളുടെ ചെലവും ഇന്‍ഷുറന്‍സ് വിവരങ്ങളും പോര്‍ട്ടലില്‍ ലഭ്യമാകും.

ആശുപത്രികളിലെ വിദഗ്ധ ചികിത്സ, വിദഗ്ധ ഡോക്ടര്‍മാര്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാനും ബുക്ക് ചെയ്യാനും പോര്‍ട്ടലിലുടെ സാധിക്കുമെന്നു ദുബൈ ഹെൽത്ത് അതോറിറ്റി ഇന്നൊവേഷന്‍ ടീം ലീഡര്‍ മെയ്സ ആല്‍ ബുസ്താനി പറഞ്ഞു. യഥാസമയത്ത് ശരിയായ ചികിത്സ ലഭിക്കാന്‍ ഇത് ഉപകരിക്കും.

ഹത്ത ആശുപത്രിയിലെ പീഡീയാട്രിക് വിഭാഗം, അല്‍ തവാര്‍, അല്‍ മന്‍കൂല്‍ പ്രാഥമികരോഗ്യ കേന്ദ്രങ്ങളിലെ കുടുംബ ചികിത്സ വിഭാഗം എന്നിവ ഉള്‍പ്പെടെയുള്ളവയാണ് പോര്‍ട്ടലില്‍ ആദ്യം ഉള്‍പ്പെടുത്തുന്ന സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍. ഈ വര്‍ഷം അവസാനത്തോടെ ദുബൈയിലെ എല്ലാ ആശുപത്രികളെയും ചേര്‍ക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.