LiveTV

Live

UAE

ഷാര്‍ജയിലെ ഖൊര്‍ഫുക്കാനില്‍ ആറ് ശതകോടി ദിര്‍ഹമിലേറെ ചെലവിട്ട് നടപ്പാക്കിയ പദ്ധതികള്‍ നാളെ സമര്‍പ്പിക്കും

കൂറ്റന്‍ റെസ്റ്റ് ഹൗസ്, പള്ളി, കളിസ്ഥലങ്ങള്‍, തടാകങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്

ഷാര്‍ജയിലെ ഖൊര്‍ഫുക്കാനില്‍ ആറ് ശതകോടി ദിര്‍ഹമിലേറെ ചെലവിട്ട് നടപ്പാക്കിയ പദ്ധതികള്‍ നാളെ സമര്‍പ്പിക്കും

ഷാര്‍ജയിലെ ഖൊര്‍ഫുക്കാനില്‍ ആറ് ശതകോടി ദിര്‍ഹമിലേറെ ചെലവിട്ട് നടപ്പാക്കിയ വിവിധ പദ്ധതികള്‍ നാളെ നാടിന് സമര്‍പ്പിക്കും. 89 കിലോമീറ്റര്‍ ഷാര്‍ജ - ഖൊര്‍ഫുക്കാന്‍ റോഡും അഞ്ച് തുരങ്കപാതകളും ഇതിന്റെ ഭാഗമാണ്. ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനാല്‍ നാളെ ഖൊര്‍ഫുക്കാനിലെ വിവിധ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷാര്‍ജയില്‍ നിന്ന് ഖൊര്‍ഫുക്കാനിലേക്കുള്ള യാത്ര 45 മിനിറ്റായി കുറക്കുന്നതാണ് 89 കിലോമീറ്റര്‍ ഷാര്‍ജ - ഖൊര്‍ഫുക്കാന്‍ റോഡ്. അല്‍ഹജര്‍ പര്‍വത നിരകളിലൂടെ അഞ്ചര ശതകോടി ദിര്‍ഹം ചെലവിട്ടാണ് ഈ പാത നിര്‍മിച്ചിരിക്കുന്നത്.

24 കിലോമീറ്റര്‍ വരുന്ന ഇതിന്റെ രണ്ടാംഘട്ടത്തിലാണ് അഞ്ച് തുരങ്കങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 2.7 കിലോമീറ്റര്‍ നീളമുള്ള അല്‍ സദ്റ ടണല്‍, ഒരു കിലോമീറ്ററും 300 മീറ്ററും നീളമുള്ള അല്‍റോ തുരങ്കം, അല്‍സഖാബ് ടണല്‍ എന്നിവ ഗള്‍ഫ് മേഖലയിലെ ഏറ്റവും നീളമേറിയ തുരങ്കപാതകളില്‍ ഉള്‍പ്പെടുന്നു. അല്‍റുസൈഫ ഡാമിനോട് ചേര്‍ന്ന് നിര്‍മിച്ച വിനോദസഞ്ചാരകേന്ദ്രവും ഇന്ന് തുറക്കും. കൂറ്റന്‍ റെസ്റ്റ് ഹൗസ്, പള്ളി, കളിസ്ഥലങ്ങള്‍, തടാകങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമിയാണ് പദ്ധതികള്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുക. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഖോര്‍ഫക്കാന്‍ കോര്‍ണീഷ് റോഡ് ഉച്ചക്ക് 2.00 മുതല്‍ രാത്രി 10വരെ താത്ക്കാലികമായി അടക്കും. വെസ്റ്റേന്‍ റിങ് റോഡ് (ഹോസ്പിറ്റല്‍ റോഡ്) വൈകുന്നേരം 3.00 മുതല്‍ 7.00 വരെയും, ഈസ്റ്റേന്‍ റിങ് റോഡ് 4.00 മുതല്‍ 7.00 വരെയും അടച്ചിടും.