LiveTV

Live

UAE

തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അബൂദബി പൊലീസ്

വ്യാജ എസ്.എം.എസ് സന്ദേശങ്ങൾ കരുതിയിരിക്കണമെന്നും അബൂദബി പൊലിസ് ഉണർത്തി

തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അബൂദബി പൊലീസ്

തട്ടിപ്പു സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് അബൂദബി പൊലിസിന്റെ മുന്നറിയിപ്പ്. പ്രലോഭനങ്ങളുടെയും മറ്റും പേരിൽ ബാങ്കിലെ വ്യക്തിഗത വിവരങ്ങളും മറ്റും കൈമാറാൻ തുനിയരുതെന്നും അബൂദബി പൊലിസ് നിർദേശിച്ചു.

വ്യാജ ടെലിഫോൺ കോളുകളിലൂടെ ആളുകളിൽ നിന്ന് വിവരങ്ങൾ
ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വർധിച്ചിരിക്കുകയാണ്. വൻ ക്രിമിനൽ സംഘങ്ങൾ തന്നെ ഇതിനു പിന്നിലുണ്ട്. അന്യരാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.

വൻതുക സമ്മാനം ലഭിച്ചതായും ഔദ്യോഗിക ഏജൻസികളാണെന്ന്
തെറ്റിദ്ധരിപ്പിച്ചും ആളുകളുടെ ദൗർബല്യം ചൂഷണം ചെയ്യുന്ന നിരവധി കേസുകളും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരൂഹത തോന്നുന്ന ടെലിഫോൺ കോളുകൾ നിരസിക്കുകയാണ് വേണ്ടതെന്ന് അബൂദബി പൊലിസ് ഉണർത്തി.

ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ഒരു കാരണവശാലും അന്യർക്ക്
കൈമാറരുത്. വ്യാജ എസ്.എം.എസ് സന്ദേശങ്ങൾ കരുതിയിരിക്കണമെന്നും അബൂദബി പൊലിസ് ഉണർത്തി. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോവത്കരിക്കാൻ വിവിധ നടപടികളും അബൂദബി പൊലിസ് കൈക്കൊണ്ടു വരികയാണ്.