LiveTV

Live

UAE

മികച്ച​ സ്റ്റാർട്ടപ്പുകൾക്ക്​ ദീർഘകാല വിസ അനുവദിക്കുമെന്ന്​ യു.എ.ഇ

നാലാം വ്യവസായ വിപ്ലവം രൂപപ്പെടുത്തുന്നതിന് മികച്ച 100 അറബ് സ്റ്റാർട്ടപ്പുകൾക്ക് ദീർഘകാല വിസ അനുവദിക്കുമെന്ന് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു

 മികച്ച​ സ്റ്റാർട്ടപ്പുകൾക്ക്​ ദീർഘകാല വിസ അനുവദിക്കുമെന്ന്​ യു.എ.ഇ

നാലാം വ്യവസായ വിപ്ലവം രൂപപ്പെടുത്തുന്നതിന് മികച്ച 100 അറബ് സ്റ്റാർട്ടപ്പുകൾക്ക് ദീർഘകാല വിസ അനുവദിക്കുമെന്ന് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു. അറബ് സംരംഭങ്ങൾക്ക് കൂടുതൽ ഉത്തേജനം പകരാൻ നടപടി ഉപകരിക്കും എന്നാണ് വിലയിരുത്തൽ.

ജോർദാനിൽ നടന്ന പശ്ചിമേഷ്യന്‍ വടക്കേ ആഫ്രിക്ക ലോക സാമ്പത്തിക ഫോറത്തിലാണ് വിസ അനുവദിക്കുന്നതിന് യോഗ്യമായ സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്തത്. യു.എ.ഇ കാബിനറ്റ് സെക്രട്ടറി ജനറൽ അബ്ദുല്ല ബിൻ തൂഖ്, ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ സി.ഇ.ഒ ഖൽഫാൻ ജുമാ ബെൽഹൂൽ തുടങ്ങിയവർ പെങ്കടുത്ത 'അറബ് സ്റ്റാർട്ടപ്സ് റീച്ചിങ് വെലോസിറ്റി' സെഷനിലാണ് 100 അറബ് സ്റ്റാർട്ടപ്പുകൾക്ക് അഞ്ച് വർഷ വിസ അനുവദിക്കുന്ന പ്രഖ്യാപനം നടത്തിയത്.

ലോക സാമ്പത്തിക ഫോറവുമായി ചേർന്ന് മികച്ച അറബ് സ്റ്റാർട്ടപ്പുകൾക്ക് ദീർഘകാല വിസ അനുവദിക്കാനുള്ള നടപടി ബിസിനസിന് വിപുലമായ സൗകര്യമൊരുക്കും. ഒപ്പം സമ്പദ്ഘടനയുടെ വളർച്ചക്കുള്ള ആകർഷകവും പ്രോത്സാഹനജനകവുമായ അന്തരീക്ഷവും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. പ്രതിഭകൾക്കുള്ള ആഗോള കേന്ദ്രം എന്ന നിലയിൽ യു.എ.ഇക്ക് മികച്ച സ്ഥാനം ഉറപ്പാക്കാൻ വിവിധ നടപടികളാണിപ്പോൾ സ്വീകരിച്ചു വരുന്നത്.