LiveTV

Live

UAE

ബഹുസ്വരതയുടെ മികച്ച പ്രതീകമായി അറബ് നാട്ടില്‍ അമ്പലം നട തുറക്കും

അബുദാബി - ദുബൈ ഹൈവേയിൽ അബു മുറെയ്ഖയിലാണ്​ കൂറ്റൻ ക്ഷേത്രം ഉയരുക

ബഹുസ്വരതയുടെ മികച്ച പ്രതീകമായി അറബ് നാട്ടില്‍ അമ്പലം നട തുറക്കും

അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രസമുച്ചയത്തിനു വേണ്ടി കല്ലുകൾ കൊണ്ടുവരിക രാജസ്ഥാനില്‍ നിന്ന്. കുറഞ്ഞ സമയത്തിനുള്ളിൽ ക്ഷേത്ര നിർമാണം പൂർത്തീകരിക്കാൻ തിരക്കിട്ട നടപടികളാണ് പുരോഗമിക്കുന്നത്. ഈ മാസം ഇരുപതിനാണ് ക്ഷേത്രത്തിന്റെ തറക്കല്ലിടൽ.

രാജസ്ഥാനിൽ നിന്നുള്ള ശിലകൾ അടുത്ത ആഴ്ച തന്നെ യു.എ.ഇയിൽ എത്തിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി അറിയിച്ചു. ഏറ്റവും മികച്ച വാസ്തുശിൽപ രീതിയിലാകും ക്ഷേത്ര നിർമാണം. അബൂദബി സൗജന്യമായ നല്‍കിയ സ്ഥലത്ത് രൂപം കൊള്ളുന്ന ക്ഷേത്രം സഹിഷ്ണുതാ വർഷത്തിൽ ബഹുസ്വരതയുടെ മികച്ച പ്രതീകമായി മാറുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്ര നിർമാണ സമിതി.

അബുദാബി - ദുബൈ ഹൈവേയിൽ അബു മുറെയ്ഖയിലാണ് കൂറ്റൻ ക്ഷേത്രം ഉയരുക. സർക്കാർ അനുവദിച്ച 26.5 ഏക്കറിൽ 55,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ക്ഷേത്രനിർമാണം.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി യു.എ.ഇ സന്ദർശിച്ച സമയത്ത് ഭൂമിപൂജ നടന്ന ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ഈ മാസം ഇരുപതിനാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ക്ഷേത്ര നിർമാണം പൂർത്തീകരിക്കാൻ തിരക്കിട്ട നടപടികളാണ് പുരോഗമിക്കുന്നത്. ഏറ്റവും മികച്ച വാസ്തുശിൽപ രീതിയില്‍ നിർമ്മിക്കുന്ന ക്ഷേത്രസമുച്ചയത്തിനു വേണ്ടി കല്ലുകൾ കൊണ്ടുവരിക രാജസ്ഥാനില്‍ നിന്നാണ്.

രാജസ്ഥാനിൽ നിന്നുള്ള ശിലകൾ അടുത്ത ആഴ്ച തന്നെ യു.എ.ഇയിൽ എത്തിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുള്‍പ്പടെ രണ്ടായിരം പേർ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കും.

ബഹുസ്വരതയുടെ മികച്ച പ്രതീകമായി അറബ് നാട്ടില്‍ അമ്പലം നട തുറക്കും

യു.എ.ഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ ബാപ്സ് സ്വാമിനാരായൺ, സൻസ്ത മേധാവി മഹന്ത് സ്വാമി മഹാരാജ് ശിലാസ്ഥാപനം നിർവഹിക്കും. ഇന്ത്യ, യു.എ.ഇ ബന്ധത്തിൻറെ ഈടുറ്റ ഊഷ്മളത കൂടിയാണ് ക്ഷേത്ര നിർമാണം വ്യക്തമാക്കുന്നതെന്ന്
ഇന്ത്യൻ അംബാസഡർ പ്രതികരിച്ചു.