LiveTV

Live

UAE

ഒടുവില്‍ ഫാത്തിമക്ക് മനുഷ്യസ്നേഹികളുടെ കെെത്താങ്ങ്

ഒടുവില്‍ ഫാത്തിമക്ക് മനുഷ്യസ്നേഹികളുടെ കെെത്താങ്ങ്

അജ്മാനില്‍ ഒറ്റക്ക് ദുരിതജീവിതം നയിക്കുന്ന ഫാത്തിമക്ക് മനുഷ്യസ്നേഹികളുടെ കൈതാങ്ങ്. ഫാത്തിമയെ താമസ സ്ഥലത്ത് സന്ദര്‍ശിച്ച പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ അവര്‍ക്ക് ഭക്ഷണവും മരുന്നും ഉറപ്പാക്കുമെന്ന് അറിയിച്ചു. മീഡിയവണാണ് ഇവരുടെ ദുരിതജീവിതം റിപ്പോര്‍ട്ട് ചെയ്തത്.

മീഡിയവണ്‍ ‘വീക്കെന്‍ഡ് അറേബ്യ’യാണ് അജ്മാനിലെ വില്ലയില്‍ ഒറ്റക്ക് രോഗങ്ങളുമായി മല്ലിട്ട് കഴിയുന്ന ഈ ഉമ്മയുടെ ദുരിത ജീവിതം ലോകത്തെ അറിയിച്ചത്. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ദുബൈ വര്‍ക്കയിലെ പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ ഫാത്തിമയെ സന്ദര്‍ശിച്ചു. ഇവര്‍ക്ക് ചികില്‍സ, മരുന്നുകള്‍, ഭക്ഷണം എന്നിവ ഉറപ്പാക്കുമെന്ന് ഇവര്‍ പറഞ്ഞു.

വിവാഹം കഴിച്ച പാക് സ്വദേശി ഉപേക്ഷിക്കുകയും മകന്‍ ജയിലിലാവുകയും ചെയ്തോടെയാണ് ഇന്ത്യക്കാരിയായ ഫാത്തിമയുടെ ജീവിതം കടുത്ത ദുരിതത്തിലായത്. പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകരായ മുഹമ്മദ് നിഷാദ് മാഹി, നാസര്‍ ഒളകര, ബഷീര്‍ കോഴിക്കോട്, ഷാനവാസ് ഇളയേടത്ത്, മുംതസ് ബഷീര്‍, സലിം കോട്ടയം, സുബി സലി എന്നിവരാണ് ഉമ്മയെ സന്ദര്‍ശിച്ചത്.

നിലവില്‍ ഫാത്തിമക്ക് കൈത്താങ്ങേകുന്ന ഐശ്വര്യയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, വര്‍ഷങ്ങളായി പാസ്പോര്‍ട്ടും രേഖകളും കാലാവധി കഴിഞ്ഞ ഇവര്‍ക്ക് മൂത്ത മകന്‍ താമസിക്കുന്ന പാകിസ്താനിലേക്ക് പോകാന്‍ നിയമത്തിന്റെ കടന്പകള്‍ പലത് കടക്കേണ്ടതുണ്ട്. ഫാത്തിമ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് കൂടുതല്‍ പേര്‍ മുന്നോട്ട് വരുന്നുണ്ട്.