LiveTV

Live

UAE

പ്രധാനമന്ത്രിക്ക് യു.എ.ഇയുടെ പരമോന്നത പുരസ്കാരം

ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കുന്നതില്‍ വഹിച്ച പങ്ക് മാനിച്ചാണ് ബഹുമതി.

പ്രധാനമന്ത്രിക്ക് യു.എ.ഇയുടെ പരമോന്നത പുരസ്കാരം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, രാഷ്ട്രനേതാക്കള്‍ക്ക് നല്‍കുന്ന യു.എ.ഇയുടെ പരമോന്നത പുരസ്കാരമായ സായിദ് മെഡല്‍ സമ്മാനിക്കും. യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബൂദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‍യാനാണ് മെഡല്‍ പ്രഖ്യാപനം നടത്തിയത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദാണ് സായിദ് മെഡലിന് അര്‍ഹരാകുന്നവരെ നിശ്ചയിക്കുക.

ചരിത്രപരമായി യു.എ.ഇക്ക് തന്ത്രപ്രധാന ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ തന്റെ അടുത്ത സുഹൃത്ത് കൂടിയായി നരേന്ദ്രമോദി സുപ്രധാന പങ്കുവഹിച്ചുവെന്ന് ശൈഖ് മുഹമ്മദ് ട്വീറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രിക്ക് യു.എ.ഇയുടെ പരമോന്നത പുരസ്കാരം

ബഹുമതിക്ക് നരേന്ദ്രമോദി, വിദേശാകാര്യമന്ത്രി സുഷമ സ്വരാജ്, യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി എന്നിവര്‍ നന്ദി അറിയിച്ചു. സായിദ് മെഡില്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നേതാവും 17ാംമത്തെ വ്യക്തിയുമാണ് നരേന്ദ്രമോദി. ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്ററാണ് സായിദ് മെഡല്‍ നേടിയ രാഷ്ട്രനേതാവല്ലാത്ത ഏക വ്യക്തിത്വം.

2007 ല്‍ പാകിസ്താന്‍ പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫിനും സായിദ് മെഡല്‍ നല്‍കിയിരുന്നു. വിവിധ ഗള്‍ഫ് രാഷ്ട്രനേതാക്കള്‍ക്ക് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‍ളാട്മിര്‍ പുദിനും ജേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.