LiveTV

Live

UAE

സൗരോർജ വൈദ്യുതോൽപാദന ​മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ദുബൈ

സൗരോർജ വൈദ്യുതോൽപാദന ​മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ദുബൈ

സൗരോർജ വൈദ്യുതോൽപാദന മേഖലയിൽ വൻ കുതിപ്പിനൊരുങ്ങുകയാണ് ദുബൈ. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്റെ നിർമാണ ജോലികൾ ഊര്ജിതമായി നടക്കുകയാണ്. ഏറ്റവും ഉയരത്തിലുള്ള ഒറ്റ സൈറ്റ് സോളർ വൈദ്യുതി ഉൽപാദന കേന്ദ്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

1,568 കോടി ദിർഹം ചെലവിൽ നാലുഘട്ടങ്ങളായി നിർമിക്കുന്നതാണ്
സൗരോർജ പാർക്ക്. ഇതിന്റെ പദ്ധതി പൂർത്തിയാകുമ്പോൾ 950 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ്
കണക്കുകൂട്ടൽ.

മൂന്നേകാൽ ലക്ഷത്തോളം ഭവനങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടും. പ്രാരംഭ ജോലികൾ പൂർത്തിയായി. 260 മീറ്ററാണ് കോൺക്രീറ്റ് തൂണിന്റെ ഉയരം. നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരമുള്ള സോളർ പവർ ടവർ ഇതാകും. സൗദിയിലെ എ.സി.ഡബ്ല്യു.എ പവർ, ചൈനയിലെ സിൽക് റോഡ് ഫണ്ട് എന്നിവരാണ് പദ്ധതിയുമായി സഹകരിക്കുന്നത്.