LiveTV

Live

UAE

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ വിസ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ദുബൈ എമിഗ്രേഷന്‍ വിഭാഗം

മുന്നറിയിപ്പ് സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെടുന്ന തൊഴില്‍ പരസ്യങ്ങളില്‍ നിരവധി പേര്‍ വഞ്ചിതരാകുന്ന സാഹചര്യത്തില്‍

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ വിസ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ദുബൈ എമിഗ്രേഷന്‍ വിഭാഗം

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ വിസാ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ദുബൈ എമിഗ്രേഷൻ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വ്യാജ-വിസാ പരസ്യങ്ങളും തൊഴിൽ വാഗ്‌ദാനങ്ങളും മൂലം നൂറുകണക്കിനാളുകൾ കബളിപ്പിക്കപ്പെട്ട സാഹചര്യത്തിൽ വസ്
തുതകൾ ഉറപ്പു വരുത്തണമെന്നും എമിഗ്രേഷൻ വിഭാഗം നിർദേശിച്ചു.

അനധികൃത കമ്പനികളും വ്യക്തികളും കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്ന തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാകുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ്
ഇതുമൂലം ദുരിതത്തിലായത്.

സാമൂഹിക മാധ്യമങ്ങൾക്ക് ആധികാരികത കൽപിക്കുന്ന പ്രവണതയാണ്
പലരും തട്ടിപ്പിൽ അകപ്പെടാൻ കാരണമെന്ന് എമിഗ്രേഷൻ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ -ഖലഫ് അൽ ഗൈഥ്‌ വ്യക്തമാക്കി. സന്ദർശകരും താമസക്കാരും തട്ടിപ്പിനിരയായവരിൽ ഉൾപ്പെടുന്നുണ്ട്. വ്യാജ സ്ഥാപനങ്ങളുടെ വാഗ്ദാനങ്ങളിൽ കുടുങ്ങിയാണ് പലർക്കും വലിയ തുക തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നതും. അനധികൃത വിസാ സ്ഥാപനങ്ങളെ സമീപിക്കുന്നത് ഉപേക്ഷിക്കണമെന്നും എമിഗ്രേഷൻ മേധാവി ആവശ്യപ്പെട്ടു.

പോയ വർഷം 584 ടൂറിസ്റ്റ് കമ്പനികള്‍ ഉള്‍പ്പെടെ ദുബൈയിലെ പതിനായിരത്തിലേറെ സ്ഥാപനങ്ങളിൽ എമിഗ്രേഷൻ വിഭാഗം പരിശോധന നടത്തി. ഇതിൽ 119 കമ്പനികള്‍ അനധികൃത ഇടപാടുകൾ നടത്തുന്നവരാണെന്ന് കണ്ടെത്തുകയും ചെയ്തു. സന്ദർശക വിസയിലുള്ളവരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എമിഗ്രേഷൻ മേധാവി വ്യക്തമാക്കി.