LiveTV

Live

UAE

യു.എ.ഇയിലേക്ക് ലഹരിവസ്തുക്കള്‍ കടത്തിയിരുന്ന സംഘം പിടിയില്‍

സംഘാംഗങ്ങള്‍ പിടിയിലായതറിഞ്ഞ ശേഷം തലവന്‍ മറ്റൊരാള്‍ക്ക് അയച്ച വീഡിയോ സന്ദേശവും പൊലീസ് പിടിച്ചെടുത്തു

യു.എ.ഇയിലേക്ക് ലഹരിവസ്തുക്കള്‍ കടത്തിയിരുന്ന സംഘം പിടിയില്‍

പാകിസ്താന്‍ കേന്ദ്രീകരിച്ച് യു.എ.ഇയിലേക്ക് ലഹരിമരുന്ന് കടത്തിയിരുന്ന അന്താരാഷ്ട്ര സംഘം അറസ്റ്റില്‍. യു.എ.ഇ പൊലീസ് സേനയും പാക് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് സംഘത്തിന്റെ തലവന്‍ ഉള്‍പ്പെടെ പിടിയിലായതെന്ന് യു.എ.ഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന 242 കേന്ദ്രങ്ങള്‍ പൊലീസ് കണ്ടെത്തി.

പാകിസ്താനില്‍ നിന്ന് യു.എ.ഇയിലേക്ക് വന്‍ തോതില്‍ ലഹരിമരുന്ന് എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തെ പിടികൂടിയതോടെയാണ് ഇവരുടെ അന്താരാഷ്ട്ര ശൃംഖലയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. സംഘത്തില്‍ നിന്ന് പത്ത് കിലോ ലഹരിമരുന്ന പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവരില്‍ നിന്നാണ് പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തലവരെ കുറിച്ച സൂചനകള്‍ ലഭിക്കുന്നത്.

സംഘാംഗങ്ങള്‍ പിടിയിലായതറിഞ്ഞ ശേഷം തലവന്‍ മറ്റൊരാള്‍ക്ക് അയച്ച വീഡിയോ സന്ദേശവും പൊലീസ് പിടിച്ചെടുത്തു. ലഹരികടത്ത് തുടരുമെന്നും പകരം ചോദിക്കുമെന്നും ആക്രോശിക്കുന്നതായിരുന്നു വീഡിയോ സന്ദേശം. ഇതിനിടെ പാക് പൊലീസിന്റെ സഹായത്തോടെ തലവന്റെ കേന്ദ്രം വളഞ്ഞ യു എ ഇ പൊലീസ് സംഘത്തലവനെയും പിടികൂടി. ആറ് കിലോ ലഹരിമരുന്നു ആയുധങ്ങളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. യു എ ഇയിലെ 242 കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന തലവന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ കേന്ദ്രങ്ങളിലും പൊലീസ് റെയ്ഡ് നടത്തി ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു.