LiveTV

Live

UAE

യു.എ.ഇയില്‍ പൊടിക്കാറ്റ് ശക്തം; രണ്ട് ദിവസം കൂടി തുടര്‍ന്നേക്കും

വാഹനം തമ്മിൽ മതിയായ അകലം സൂക്ഷിച്ചു വേണം ഓടിക്കാനെന്ന്അധികൃതർ നിർദേശിച്ചു

യു.എ.ഇയില്‍ പൊടിക്കാറ്റ് ശക്തം; രണ്ട് ദിവസം കൂടി തുടര്‍ന്നേക്കും

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തിപ്പെട്ട് പൊടിക്കാറ്റ്. പ്രദേശത്ത് പകൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. അടുത്ത രണ്ടു ദിവസങ്ങൾ കൂടി പ്രതികൂല കാലാവസ്ഥ തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കി.

മിക്ക എമിറേറ്റുകളിലും സമാന്യം നല്ല പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ദൃശ്യപരിധി ഗണ്യമായി കുറഞ്ഞതോടെ വാഹനം ഓടിക്കുന്നവർ പ്രയാസപ്പെട്ടു.

വാഹനം തമ്മിൽ മതിയായ അകലം സൂക്ഷിച്ചു വേണം ഓടിക്കാനെന്ന്
അധികൃതർ നിർദേശിച്ചു. ഉൾപ്രദേശങ്ങളിൽ പൊടിക്കാറ്റ് കൂടുതൽ ശക്തമാണ്. കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാണ്. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനു പുറപ്പെടുന്നവർ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് നൽകി.

28 മുതൽ 33 ഡിഗ്രി സെൽഷ്യസ് ആണ് തീരപ്രദേശങ്ങളിലെയും ദ്വീപുകളിലെയും താപനില. ഉൾഭാഗങ്ങളിൽ 30 മുതൽ 35 ഡിഗ്രി സെൽഷ്യസും. ചൂട് കൂടുന്നതിന്റെ സ്വാഭാവിക മാറ്റമാണ്
പൊടിക്കാറ്റെന്നാണ് വിലയിരുത്തൽ.