LiveTV

Live

UAE

ജല-ഭക്ഷ്യ സുരക്ഷ ഗവേഷണങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് അബുദബി

അബൂദബിയുടെ ‘ടൂമാറോ 2021’ പദ്ധതിയുടെ ഭാഗമായാണ് ഫണ്ട് അനുവദിക്കുന്നത്

ജല-ഭക്ഷ്യ സുരക്ഷ ഗവേഷണങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് അബുദബി

ജലദൗർലഭ്യം, ഭക്ഷ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആഗോളതല ഗവേഷണങ്ങൾക്ക് അബൂദബി 560 കോടി ദിർഹം ഫണ്ട് പ്രഖ്യാപിച്ചു. അബൂദബി കിരീടാവകാശിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

അബൂദബിയുടെ 'ടൂമാറോ 2021' പദ്ധതിയുടെ ഭാഗമായാണ് ഫണ്ട് അനുവദിക്കുന്നത്. ജലദൗര്‍ലഭ്യം, ഭക്ഷ്യസുരക്ഷ എന്നീരംഗങ്ങളില്‍ ലോകത്തെവിടെയും നടക്കുന്ന ഗവേഷണങ്ങള്‍ക്ക് 560 കോടി ദിര്‍ഹമിന്റെ ഫണ്ട് പ്രയോജനപ്പെടുത്താം. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ മുന്‍കൈയുടത്താണ് പദ്ധതി നടപ്പാക്കുന്നത്.

അബൂദബി എമിറേറ്റിെൻറ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കുന്നതിനും ആവിഷ്കരിച്ച 5000 കോടി ദിർഹത്തിെൻറ പദ്ധതിയാണ് 'ടുമാറോ 2021'. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.