LiveTV

Live

UAE

അറബ്​ ലോകത്തെ പ്രഥമ ബഹിരാകാശ സഹകരണ പദ്ധതിക്ക്​ യു.എ.ഇ തുടക്കം കുറിച്ചു

അറബ്​ ലോകത്തെ പ്രഥമ ബഹിരാകാശ സഹകരണ പദ്ധതിക്ക്​ യു.എ.ഇ തുടക്കം കുറിച്ചു

അറബ്​ ലോകത്തെ പ്രഥമ ബഹിരാകാശ സഹകരണ പദ്ധതിക്ക്​ യു.എ.ഇ തുടക്കം കുറിച്ചു. അബൂദബിയിൽ നടന്ന ആഗോള ബഹിരാകാശ കോൺഗ്രസിലാണ്​ പദ്ധതിയുടെ പ്രഖ്യാപനം. ബഹിരാകാശ രംഗത്ത്​ വലിയ മുന്നേറ്റമാണ്​ യു.എ.ഇ ലക്ഷ്യമിടുന്നത്​.

യു.എ.ഇ വൈസ്​ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും ആണ്​ ആദ്യ അറബ്​ ബഹിരാകാശ സഹകരണ പദ്ധതി പ്രഖ്യാപിച്ചത്​. യു.എ.ഇ വിദഗ്​ധർ രൂപകൽപന ചെയ്​ത സാറ്റലൈറ്റിന്റെ വിളംബരവും അദ്ദേഹം നടത്തി. 813 എന്ന പേരിലായിരിക്കും ഈ സാറ്റലൈറ്റ്​ അറിയപ്പെടുക. അറബ്​ പൂർവകാല പ്രതാപത്തിന്റെ ഓർമകൾ കൂടി ഉണർത്തുന്നതാണ്​ സാറ്റലൈറ്റിന്റെ പേരെന്ന്​ ശൈഖ്​ മുഹമ്മദ്​ ട്വീറ്റ്​ ചെയ്തു. യു.എ.ഇയുടെ ദേശീയ ബഹിരാകാശ സാങ്കേതിക കേന്ദ്രത്തിലായിരിക്കും സാറ്റലൈറ്റ്​ നിർഗണം. അറബ്​ ലോകത്തിന്റെ ​വൈദഗ്​ധ്യം കൂടി പദ്ധതിയിൽ ഉപയോഗപ്പെടുത്തും. കാലാവസ്​ഥാ വ്യതിയാനം അറിയുന്നതിനാകും 813 എന്നു പേരിട്ട സാറ്റലൈറ്റ്​ പ്രധാനമായും ലക്ഷ്യമിടുക. നാലു വർഷത്തിനുള്ളിൽ സാറ്റലൈറ്റ്​ നിർമാണം പൂർത്തിയാകും.