LiveTV

Live

UAE

യു.എ.ഇ ഫെഡറല്‍ ജുഡീഷ്യറിയില്‍ ചരിത്രത്തിലാദ്യമായി വനിതാ ജഡ്ജിമാര്‍ക്ക് നിയമനം

യു.എ.ഇ ഫെഡറല്‍ ജുഡീഷ്യറിയില്‍ ചരിത്രത്തിലാദ്യമായി വനിതാ ജഡ്ജിമാര്‍ക്ക് നിയമനം

യു.എ.ഇ ഫെഡറല്‍ ജുഡീഷ്യറിയില്‍ വനിതാ ജഡ്ജിമാര്‍ക്ക് നിയമനം. ആദ്യമായാണ് രാജ്യത്തിന്റെ ഫെഡറല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വനിതകള്‍ ന്യായാധിപരായി എത്തുന്നത്. രണ്ട് വനിതാ ജഡ്ജിമാര്‍ക്കാണ് ആദ്യ നിയമനം.

View this post on Instagram

. أصدر صاحب السمو الشيخ #خليفة_بن_زايد آل نهيان رئيس الدولة "حفظه الله" المرسوم الاتحادي رقم 27 لسنة 2019 بتعيين القاضي خديجة خميس خليفة الملص، والقاضي سلامة راشد سالم الكتبي في القضاء الاتحادي. . ونص القرار على تعيين خديجة خميس خليفة الملص في وظيفة قاضي استئناف، وسلامة راشد سالم الكتبي في وظيفة قاضي ابتدائي وذلك في المحاكم الاتحادية. . #الإمارات #رؤية_الإمارات #عين_في_كل_مكان

A post shared by رؤية الإمارات Emirates Vision (@evisionmn) on

യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ കോടതികളില്‍ വനിതാ ജഡ്ജിമാരുണ്ടെങ്കിലും ആദ്യമായാണ് രാജ്യത്തിന്റെ ഫെഡറല്‍ നിയമ സംവിധാനത്തില്‍ വനിതാ ജസ്റ്റിസുമാര്‍ കടന്നുവരുന്നത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‍യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജ‍ഡ്ജിമാരായ ഖദീജ ഖമീസ് ഖലീഫ അല്‍ മലാസ്, സലാമ റാശിദ് സലീം അല്‍ ഖിത്ബി എന്നിവര്‍ക്കാണ് ആദ്യനിയമനം. രാജ്യത്തിന്റെ സുപ്രധാനമേഖലകളില്‍ വനിതാ സാന്നിധ്യം ഉറപ്പാക്കുക എന്ന യു.എ.ഇയുടെ പ്രഖ്യാപിതലക്ഷ്യം കൈവരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയമനം. നേരത്തേ, രാജ്യത്തിന്റെ പാര്‍ലമെന്റായ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചിരുന്നു.