LiveTV

Live

UAE

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇനി ജോലിയില്ല; കര്‍ശന നടപടിയുമായി യു.എ.ഇ

അനധികൃത താമസകാർക്ക് അഞ്ച് മാസത്തോളം പൊതുമാപ്പ് ആനുകൂല്യം അനുവദിച്ചിരുന്നു

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇനി ജോലിയില്ല; കര്‍ശന നടപടിയുമായി യു.എ.ഇ

അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് നിയമിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് ദുബൈ എമിഗ്രേഷൻ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നിയമവിരുദ്ധമായി തങ്ങുന്നവർക്ക് സംരക്ഷണം നൽകുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴ ചുമത്തുമെന്നും അധിക്യതർ താക്കീത് നൽകി.

അനധികൃത താമസകാർക്ക് താമസം നിയമവിധേയമാക്കാനോ അതല്ലെങ്കിൽ ഫൈന്‍ അടക്കാതെ രാജ്യം വിടാനോ അനുമതി നൽകി പോയ വർഷമാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് മാസത്തോളം പൊതുമാപ്പ് ആനുകൂല്യം അനുവദിക്കുകയും ചെയ്തു. ഡിസംബർ അവസാനം വരെ അവസരം ലഭിച്ചിട്ടും അത് വിനിയോഗിക്കാത്തവരുടെ കാര്യത്തിൽ ഇനി യാതൊരു ഇളവും ഉണ്ടാകില്ലെന്ന് ദുബൈ എമിഗ്രേഷൻ വ്യക്തമാക്കി.

ദുബൈയിൽ മാത്രം പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05809 പേർക്കാണെന്ന് ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു. ഇതിൽ 1,212 പേർ യുദ്ധം കൊണ്ട് കഷ്‌ടത അനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

പൊതുമാപ്പ് കാലയളവിൽ ദുബായിൽ 13,843 പേർ തങ്ങളുടെ വിസ സ്റ്റാറ്റസ് മാറ്റുകയും 18,530 പേർ വിസ പുതുക്കുകയും 6,288 പേർക്ക്
പുതിയ റെസിഡൻസി വിസ ലഭിക്കുകയും ചെയ്തു. അതേസമയം തന്നെ ദുബൈയിൽ നിന്ന് പൊതുമാപ്പ് നടപടി പൂർത്തിയാക്കി രാജ്യം വിട്ടവരുടെ എണ്ണം മുപ്പതിനായിരത്തിനു മുകളിലാണ്.