LiveTV

Live

UAE

ന്യൂസിലാന്‍റിലെ ഭീകരാക്രമണത്തില്‍ പൊലിഞ്ഞു പോയ ഉസൈർ ഖാദറിന്‍റെ സ്വപ്നങ്ങള്‍ ഓര്‍ത്തെടുത്ത് കുടുംബം

കോഴ്സ് തീരാൻ 2 മാസങ്ങൾ കൂടി ബാക്കിയുള്ളപ്പോഴാണ് ഭീകരാക്രമണത്തിന്റെ ഇരയയാത്

ന്യൂസിലാന്‍റിലെ ഭീകരാക്രമണത്തില്‍ പൊലിഞ്ഞു പോയ ഉസൈർ ഖാദറിന്‍റെ സ്വപ്നങ്ങള്‍ ഓര്‍ത്തെടുത്ത് കുടുംബം

ന്യൂസിലാന്‍റില്‍ മസ്ജിദിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശി ഉസൈർ ഖാദർ ന്യൂസിലാന്‍റിലെത്തിയത് പൈലറ്റാവുക എന്ന സ്വപ്നവുമായാണ്. ജിദ്ദയിലായിരുന്നു ഉസൈന്റെ പ്രാഥമിക വിദ്യാഭ്യാസം. പഠനത്തിൽ മിടുക്കനായിരുന്ന മകനെയോര്‍ത്ത് വിതുമ്പുകയാണ് പിതാവ് കാദിർ ഹബീബ്.

ന്യൂസിലാന്‍റിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശി ഉസൈർ ഖാദർ വളർന്നതും പഠിച്ചതുമെല്ലാം ജിദ്ദയിലായിരുന്നു. വർഷങ്ങളായി ജിദ്ദയിലുള്ള കാദിർ ഹബീബ് - ഇസ്സത് മെഹബൂബ് ദമ്പതികളുടെ നാല് ആൺ മക്കളിൽ രണ്ടാമൻ. ജിദ്ദയിലെ അൽ വുറൂദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നിന്നും 2007ൽ പഠനം പൂർത്തിയാക്കിയ ഉസൈർ ഉപരിപഠനാവശ്യാർത്ഥം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു. ബിരുദ പഠനത്തിന് ശേഷം സഹോദരനും ഇൻഡിഗോ വിമാനത്തിൽ പൈലറ്റുമായ ഉമൈർ കാദിറിന്റെ വഴി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു ഉസൈറും. എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് പഠനത്തിനായി ഒരു വർഷം മുമ്പാണ് ന്യൂസിലാന്‍റിലേക്കു പോയത്.

കോഴ്സ് തീരാൻ 2 മാസങ്ങൾ കൂടി ബാക്കിയുള്ളപ്പോഴാണ് ഭീകരാക്രമണത്തിന്റെ ഇരയയാത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹോദരൻ ഉമൈർ കാദിർ ന്യൂസിലാന്‍റിലേക്ക് പോയിട്ടുണ്ട്. രണ്ടു ദിവസങ്ങൾക്കകം മൃതദേഹം ഹൈദരാബാദിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പിതാവ് കാദിർ ഹബീബും ജിദ്ദയിൽ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.