LiveTV

Live

UAE

ദുബെെ റോഡില്‍ വേഗ പരിധി കൂട്ടി

ദുബെെ റോഡില്‍ വേഗ പരിധി കൂട്ടി

ദുബൈയിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ് റോഡില്‍ വേഗപരിധി കൂട്ടി. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ്
ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ദുബൈ-അൽെഎൻ റോഡിനും അൽ യലായിസ് റോഡിനും ഇടയിലെ ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ് റോഡിൽ ഉയർന്ന വേഗപരിധി മണിക്കൂറിൽ 90 കിലോമീറ്റർ എന്നത് 100 ആയാണ്
വർധിപ്പിച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആർ.ടി.എയും ദുബൈ പൊലീസ് ജനറൽ ഹെഡ്ക്വാർേട്ടഴ്സും ചേർന്ന് വേഗപരിധി വർധിപ്പിക്കാൻ തീരുമാനിച്ചത്.

ഇതു സംബന്ധിച്ച് വിശദമായ പഠനം നടത്തിയതായി ആർ.ടി.എയുടെ ഗതാഗത-റോഡ് ഏജൻസി സി.ഇ.ഒ മെയ്ത ബിൻ അദായ് വ്യക്തമാക്കി. സ്പീഡ് കാമറകൾ 120 കിലോമീറ്റർ/മണിക്കൂറായി സജ്ജീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ദുബൈ പൊലീസ് ചീഫ് ഓഫ് ഓപറേഷൻസ് അസിസ്റ്റൻറ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് സെയ്ഫ് അൽ സഫീൻ പറഞ്ഞു.

റോഡുകളിലെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ദുബൈ സർക്കാറിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി ദുബൈ പൊലീസും ആർ.ടി.എയും തുടർച്ചയായി നടപടി സ്വീകരിച്ചുവരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.