LiveTV

Live

UAE

സ്പെഷല്‍ ഒളിംപിക്സ് ഗെയിംസിന് അുദാബിയില്‍ വര്‍ണാഭമായ തുടക്കം

അബുദാബി, ദുബൈ എന്നിവിടങ്ങളിലായി 9 വേദികളിലായാണ് മത്സരം നടക്കുക

സ്പെഷല്‍ ഒളിംപിക്സ് ഗെയിംസിന് അുദാബിയില്‍ വര്‍ണാഭമായ തുടക്കം

സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിംസിന് അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ വർണാഭമായ തുടക്കം. സ്പെഷൽ ഒളിംപിക്സുകളുടെ 50 വർഷ ചരിത്രത്തിൽ ഇതാദ്യമായാണ്
195 ഓളം രാജ്യങ്ങൾ പങ്കെടുക്കുന്നത്. ഇന്ത്യയിൽ നിന്ന് നൂറുകണക്കിന് കായിക താരങ്ങളും പ്രതീക്ഷയോടെ രംഗത്തുണ്ട്.

ഓരോ രാജ്യത്തിന്റെയും കായിക താരങ്ങൾ ചുവടു വെച്ചപ്പോൾ തിങ്ങി നിറഞ്ഞ സ്റ്റേഡിയം വൻ കരഘോഷത്തോടെയാണ് അതിനെ എതിരേറ്റത്. ഇന്ത്യൻ സംഘാംഗങ്ങൾക്കു മുന്നിലായി യു.എ.ഇയിലെ സ്ഥാനപതി നവ്ദിപ് സിങ് സൂരിയും സന്നിഹിതനായിരുന്നു. ഇന്ത്യ ഉൾപ്പെടെ 195 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളും അവർക്കൊപ്പം നിരീക്ഷകരായി 5 രാജ്യക്കാരുമാണ് മേളയിൽ പങ്കെടുക്കുന്നത്.

യു.എ.ഇയാണ് ഏറ്റവും കൂടുതൽ മത്സരാർഥികളെ പങ്കെടുപ്പിക്കുന്നത്. വനിതാ കായിക താരങ്ങളുടെ ബാഹുല്യം സ്പെഷ്യൽ ഒളിമ്പിക്സിന്റെ മറ്റൊരു പ്രത്യേകതയാണ്.

അവിസ്മരണീയ ദൃശ്യവിരുന്നായിരുന്നു ഉദ്ഘാടന ചടങ്ങ്. നിശ്ചയദാർഢ്യക്കാരുടെ നിരവധി പരിപാടികളും ഇടം പിടിച്ചു. 20,000 ത്തിലേറെ വൊളന്റിയർമാരാണ് മേളക്കായി രംഗത്തുള്ളത്.

അബുദാബി, ദുബൈ എന്നിവിടങ്ങളിലായി 9 വേദികളിലായാണ് മത്സരം നടക്കുക. നിശ്ചയദാർഢ്യക്കാരുടെ ഉന്നമനത്തിനായി യു.എ.ഇ നടത്തിയ പ്രവർത്തനങ്ങളെ ലോക ഒളിംപിക് കമ്മിറ്റി സി.ഇ.ഒ മേരി ഡേവിസ് പ്രകീർത്തിച്ചു.

അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് സ്പെഷൽ ഒളിമ്പിക്സ് നടക്കുന്നത്.