LiveTV

Live

UAE

വിസാ അപേക്ഷകളില്‍ വ്യക്തമായ മേല്‍വിലാസം നല്‍കണമെന്ന് യു.എ.ഇ

അപാകത സംഭവിക്കുന്നത് തുടർ നടപടികൾക്ക് വിഘാതമാകുമെന്ന് ദുബൈ താമസ കുടിയേറ്റ വിഭാഗം ഡയറക്ടർ അറിയിച്ചു

വിസാ അപേക്ഷകളില്‍ വ്യക്തമായ മേല്‍വിലാസം നല്‍കണമെന്ന് യു.എ.ഇ

വിസാ അപേക്ഷകളിൽ വ്യക്തമായ മേൽവിലാസം നൽകണമെന്ന്
യു.എ.ഇ എമിഗ്രേഷൻ വകുപ്പിന്റെ നിർദേശം. നടപടിക്രമങ്ങൾ അനിശ്ചിതമായി നീളുന്ന സാഹചര്യം ഒഴിവമാക്കാന്‍ ഇത് സഹായകരമാവുമെന്ന് എമിഗ്രേഷൻ അധികൃതര്‍ പറഞ്ഞു.

അമർ സെന്ററുകൾ മുഖേന എമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് സമർപ്പിക്കുന്ന രേഖകളിൽ ശരിയായ മേൽവിലാസങ്ങൾ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതുണ്ട്. അപാകത സംഭവിക്കുന്നത് തുടർ നടപടികൾക്ക് വിഘാതമാകുമെന്ന് ദുബൈ താമസ കുടിയേറ്റ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ റാഷിദ് അൽ മർറി അറിയിച്ചു.

അപേക്ഷിച്ച വിവരങ്ങൾ ശരിയാണെന്ന് സേവനം തേടുന്നവരാണ് ഉറപ്പു വരുത്തേണ്ടത്. നിലവിൽ ഏറ്റവും എളുപ്പത്തിലാണ് ദുബൈയിൽ വിസ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. അപേക്ഷകൾ ലഭിച്ചാലുടൻ നടപടി സ്വീകരിക്കണം എന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. പുതിയ സംവിധാനങ്ങളും ഇതിനായി ഏർപ്പെടുത്തിയതോടെ വിസാ നടപടികൾ ത്വരിതഗതിയിൽ പൂർത്തീകരിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്.