LiveTV

Live

UAE

യു.എ.ഇ ബഹിരാകാശ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

സമ്പൂർണമായി യു.എ.ഇ ഇമറാത്തി എൻജിനീയർമാരാൽ നിർമിക്കപ്പെട്ട പ്രഥമ കൃത്രിമോപഗ്രഹത്തിെൻറ വിക്ഷേപണം രാജ്യം ആഘോഷിച്ചിരുന്നു

യു.എ.ഇ ബഹിരാകാശ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

2030 വരെയുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങൾ നേടുന്നതിനായി ആവിഷ്കരിച്ച ദേശീയ ബഹിരാകാശ നയത്തിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തിന്റെ സ്വന്തമായ ഗവേഷണത്തിന്റെ വികാസത്തിനും വ്യവസായ മേഖലയുടെ വികസനത്തിനും വേണ്ടി തയാറാക്കിയതാണ് ബഹിരാകാശനയം.

ശാസ്ത്രം, ബഹിരാകാശ ഗവേഷണം, നിർമാണം, പരീക്ഷണം തുടങ്ങിയ മേഖലകളിൽ 79ഓളം പദ്ധതികൾ നയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു.

പോയ വർഷം സമ്പൂർണമായി യു.എ.ഇ ഇമറാത്തി എൻജിനീയർമാരാൽ നിർമിക്കപ്പെട്ട പ്രഥമ കൃത്രിമോപഗ്രഹത്തിെൻറ വിക്ഷേപണം രാജ്യം ആഘോഷിച്ചതായും സമീപ ഭാവിയിൽ ഈ എൻജിനീയർമാർ യു.എ.ഇ ആസ്ഥാനമായ അന്താരാഷ്ട്ര ബഹിരാകാശ സാങ്കേതികവിദ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നത് നമുക്ക് കാണാനാകുമെന്നും ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു.

മൊത്തം മനുഷ്യവംശത്തെ സേവിക്കാവുന്ന നേട്ടങ്ങൾ കൈവരിക്കുന്ന അതിവിദഗ്ധരും ബഹിരാകാശ മേഖലയിൽ നിപുണരുമായ ഇമറാത്തികൾ നമുക്കുണ്ടാകും. രാജ്യത്തെ പൗരന്മാർക്ക് ഉപകരിക്കുന്നതും ദേശീയ സമ്പദ്‍വ്യവസ്ഥയിലെ പ്രധാന മേഖലകളിൽ സംഭാവന അർപ്പിക്കുന്നതുമായ അഭിലഷണീയ പദ്ധതികൾക്കും സംരംഭങ്ങളും കൊണ്ട് നാം ബഹിരാകാശ മേഖലയിൽ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ഇത് നമ്മുടെ രാജ്യത്തിന്റെ സുപ്രധാനമായ ചുവടുവെപ്പാണ്.
അഭിലഷണീയമായ ബഹിരാകാശ പദ്ധതികൾ അവതരിപ്പിക്കാൻ ആഗ്രഹികുന്ന രാജ്യങ്ങൾക്ക് ഒരു മാതൃകയായി മാറുകയാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.