LiveTV

Live

UAE

അബൂദാബി സ്പെഷ്യല്‍ ഒളിംപിക്സ് ഗാനം തയ്യാര്‍

ഏറെക്കുറെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കായിക താരങ്ങളും ഇതിനകം യു.എ.ഇയിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്

അബൂദാബി സ്പെഷ്യല്‍ ഒളിംപിക്സ് ഗാനം തയ്യാര്‍

അബൂദബിയില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ആലപിക്കാനുള്ള പോപ്പ് ഗാനം തയാറായി. 'റൈറ്റ്
വേർ ഐ ആം സപ്പോസ്ഡ് ടു ബി' എന്നു തുടങ്ങുന്ന ഗാനമാകും അബൂദബി സായിദ് സ്പോർട്സ് സിറ്റിയിലെ ചടങ്ങിൽ പോപ്പ് ഗായകർ ആലപിക്കുക.

ഗ്രാമി അവാർഡ് ജേതാവ് കൂടിയായ ഗ്രെഗ് വെൽസ്, ക്വിൻസി ജോൺസ് എന്നിവർ ചേർന്നാണ് സ്പെഷ്യൽ ഒളിമ്പിക്സിെൻറ ഔദ്യോഗിക ഗാനം ചിട്ടപ്പെടുത്തിയത്. അവ്റിൽ ലാവിഗ്നെ, ലൂയിസ് ഫോൻസി എന്നിവരും ഗാനത്തിനൊത്ത് സ്റ്റേഡിയത്തിൽ ചുവടു വെക്കും.

നാൽപതിനായിരത്തോളം വരുന്ന കാണികൾക്ക് വേണ്ടി യു.എ.ഇ ഗായകൻ ഹുസൈൻ അൽ ജാസ്മി, സിറിയൻ താരം അസ്സാല നസ്രി എന്നിവർക്കൊപ്പം അറബ് മേഖലയിൽ നിന്നുള്ള ഒട്ടേറെ പ്രതിഭകളും വേദിയിലെത്തും.

അതിനിടെ, ഏറെക്കുറെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കായിക താരങ്ങളും ഇതിനകം യു.എ.ഇയിൽ എത്തിയതായി സംഘാടകർ അറിയിച്ചു. ഇന്ത്യൻ താരങ്ങൾ ദുബൈയിൽ നിന്ന് അബൂദബിയിൽ എത്തി. വിവിധ ഇനങ്ങളിലുള്ള കായിക താരങ്ങളുടെ പരിശീലന പരിപാടികളും തുടരുകയാണ്.