LiveTV

Live

UAE

ലോക റോഡ് ഉച്ചകോടിക്ക് അബൂദബി വേദിയാവും; മിഡില്‍ ഈസ്റ്റില്‍ ഇത്തരമൊരു കൂടിച്ചേരല്‍ ഇതാദ്യം  

ലോക റോഡ് ഉച്ചകോടിക്ക് അബൂദബി വേദിയാവും; മിഡില്‍ ഈസ്റ്റില്‍ ഇത്തരമൊരു കൂടിച്ചേരല്‍ ഇതാദ്യം  

ലോക റോഡ് ഉച്ച കോടി അബൂദബിയിൽ നടക്കും. മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു സമ്മേളനം. പശ്ചിമേഷ്യൻ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉച്ചകോടിയിൽ ചർച്ചയാകും.

ലോക റോഡ് ഉച്ചകോടിക്ക് അബൂദബി വേദിയാവും; മിഡില്‍ ഈസ്റ്റില്‍ ഇത്തരമൊരു കൂടിച്ചേരല്‍ ഇതാദ്യം  

120 രാജ്യങ്ങളിൽനിന്നുള്ള 5000ത്തിലധികം പ്രതിനിധികളും 40 മന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കും. റോഡ് സൗകര്യം, ഗതാഗതം, സാങ്കേതിക വിദ്യ എന്നിവയിലെ വിദഗ്ധർ ഒത്തൊരുമിക്കുന്ന ഏറ്റവും വലിയ ഉച്ചകോടിയായിരിക്കും ഇത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാന്റെ രക്ഷാകർതൃത്വത്തിലാണ് ഉച്ചകോടി. ലോക റോഡ് അസോസിയേഷനും അബൂദബി ഗതാഗത വകുപ്പും ചേർന്നാണ്
സമ്മേളനം സംഘടിപ്പിക്കുന്നത്. 2019 ഒക്ടോബർ ആറ് മുതൽ പത്ത്
വരെ അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് സമ്മേളനം നടക്കുക.