LiveTV

Live

UAE

എണ്ണയിതര വിദേ​ശ വാണിജ്യ വരുമാനത്തിൽ ദുബൈക്ക്​ മികച്ച നേട്ടം

നേട്ടം കൈവരിച്ചത് ആഗോള തലത്തിലെ പ്രതികൂല സാമ്പത്തിക സാഹചര്യത്തിലെന്നത് ശ്രദ്ധേയം

എണ്ണയിതര വിദേ​ശ വാണിജ്യ വരുമാനത്തിൽ ദുബൈക്ക്​ മികച്ച നേട്ടം

ആഗോള തലത്തിലെ പ്രതികൂല സാമ്പത്തിക സാഹചര്യത്തിലും എണ്ണയിതര വിദേ​ശ വാണിജ്യ വരുമാനത്തിൽ ദുബൈക്ക്​ മികച്ച നേട്ടം. പുറം രാജ്യങ്ങളുടെ കൂട്ടത്തിൽ ചൈനയാണ്​ ദുബൈയുമായി ഏറ്റവും കൂടുതൽ വ്യാപാര നേട്ടം ഉറപ്പാക്കിയത്​.

ചൈന നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലും ദുബൈയുടെ എണ്ണയിതര വിദേശ വാണിജ്യ നേട്ടം ​പോയ വർഷം 1.3 ട്രില്യൻ ദിർഹമാണ്. ദുബൈ സമ്പദ്​ ഘടന ഏറ്റവും ശക്​തമാണെന്നു കൂടി തെളിയിക്കുന്നതാണ്​ കസ്റ്റംസ്​ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട്​. ദുബൈയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയെന്ന പദവിൽ ചൈന തുടരുന്നതായും റിപ്പോർട്ട്​ പറയുന്നു. ഇന്ത്യക്കാണ്​ രണ്ടാം സ്​ഥാനം.

അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ പ്രശ്​നങ്ങൾ ആഗോള സമ്പദ്​ ഘടനക്ക്​ തിരിച്ചടി ഏൽപിച്ചതായി നേരത്തെ ഐ .എം.എഫ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. പോയവർഷം ദുബൈയുടെ പുനർ കയറ്റുമതിയിൽ 12 ശതമാനം വർധനയുണ്ട്​. 127 ബില്യൻ ദിർഹത്തിന്റെ കയറ്റുമതി നേട്ടം കൈവരിക്കാനും ദുബൈക്ക്​ സാധിച്ചു. ഫ്രീസോൺ വ്യാപാരത്തിൽ 23 ശതമാനത്തി​ന്റെയും വർധന ഉറപ്പാക്കി. മൊബൈൽ ഫോണുകൾ, ജ്വല്ലറി ഉൽപന്നങ്ങൾ എന്നിവക്കാണ്​​ വിദേശ വാണിജ്യത്തിൽ പ്രാമുഖ്യം.