LiveTV

Live

UAE

വടക്കന്‍ മേഖലയില്‍ വന്‍ വികസന പദ്ധതികളുമായി യു.എ.ഇ

കാർഷിക മേഖലയിൽ ഉൾപ്പെടെ വലിയ മാറ്റം കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ്പദ്ധതികൾ വിഭാവന ചെയ്തിരിക്കുന്നത്

വടക്കന്‍ മേഖലയില്‍ വന്‍ വികസന പദ്ധതികളുമായി യു.എ.ഇ

യു.എ.ഇയിലെ വടക്കൻ മേഖലയുടെ വികസനം ലക്ഷ്യമിട്ട് 140 കോടി ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ചു. ഫുജൈറയിൽ 100 കോടിയുടെയും ഖോർഫുക്കാനിൽ 40 കോടിയുടെയും പദ്ധതികളാവും നടപ്പാക്കുക.

റോഡുകൾ, ഉപപാതകൾ, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവക്കാണ് ഫുജൈറയിലെ പദ്ധതികളിൽ പ്രാമുഖ്യം. ഖോർഫക്കാനിൽ പാർപ്പിട സമുച്ചയമായിരിക്കും നിർമിക്കുക. കാർഷിക മേഖലയിൽ ഉൾപ്പെടെ വലിയ മാറ്റം കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ്
പദ്ധതികൾ വിഭാവന ചെയ്തിരിക്കുന്നത്. യു.എ.ഇയുടെ തീരദേശ വികസനത്തിനും പദ്ധതികൾ ഗുണം ചെയ്യും.

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ വടക്കൻ എമിറേറ്റുകളിലെ സന്ദർശന വേളയിലായിരുന്നു പദ്ധതി പ്രഖ്യാപനം.

അജ്മാനിലും ഉമ്മുൽഖുവൈനിലും ശൈഖ് മുഹമ്മദ് സന്ദർശനം നടത്തി. വടക്കൻ എമിറേറ്റുകളിലെ റോഡുകളുടെയും മറ്റും വികസനം മുൻ നിർത്തി 1100 കോടി ദിർഹമിന്റെ പദ്ധതികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.