LiveTV

Live

UAE

സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം നാളെ യു.എ.ഇയിലെത്തും  

ലോക ട്രയത്തലോണ്‍ ചാമ്പ്യഷിപ്പ് നാളെയും മറ്റന്നാളുമായി അബൂദാബി യാസ് മറീനയില്‍

സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം നാളെ യു.എ.ഇയിലെത്തും  

സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം വെള്ളിയാഴ്ച യു.എ.ഇയിൽ എത്തും. 289 കായികതാരങ്ങളും 73 പരിശീലകരും ഉൾപ്പെട്ട 378 അംഗ സംഘമാണ് എത്തുന്നത്.

സ്പെഷൽ ഒളിമ്പിക്സിലെ 24 ഇനങ്ങളിൽ 14 എണ്ണത്തിലാണ് ഇന്ത്യൻ താരങ്ങൾ മത്സരിക്കുന്നത്. അത്ലറ്റിക്സ്, അക്വാട്ടിക്സ്, സൈക്ലിങ്, ഭാരോദ്വഹനം, ഇലവൻസ് ഫുട്ബാൾ, സെവൻസ് ഫുട്ബാൾ, ഫുട്സാൽ, വോളിബാൾ, ഹാൻഡ്ബാൾ, ബാസ്കറ്റ് ബാൾ, ബാഡ്മിൻറൺ, ഗോൾഫ്, ജുഡോ, റോളർ സ്കേറ്റിങ് എന്നിവയിൽ ഏറെ നേട്ടങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്
ഇന്ത്യ. യു.എ.ഇ കഴിഞ്ഞാൽ മേളയിൽ ഏറ്റവും കൂടുതൽ കായികതാരങ്ങളെ പങ്കെടുപ്പിക്കുന്നതും ഇന്ത്യയാണ്. ജമ്മു കശ്മീർ, മേഘാലയ, മിസോറാം, നാഗലാൻഡ്, സിക്കിം, ത്രിപുര എന്നിവ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ഇന്ത്യൻ ടീമിനെ പ്രതിനിധാനം ചെയ്യുന്നുണ്ട്
.

അഞ്ച് സംഘങ്ങളായാണ് ഇന്ത്യൻ ടീം യു.എ.ഇയിലെത്തുക. അബൂദാബിയിലെ ആംഡ് ഫോഴ്സസ് ഓഫിസേഴ്സ് ക്ലബ്, ദുസിത്താനി ഹോട്ടൽ, റാഡിസൺ ബ്ലൂ ഹോട്ടൽ, ദുബൈ ഫെസ്റ്റിവൽ സിറ്റിയിലെ ഹോളിഡേ ഇൻ എന്നിവിടങ്ങളിലായാണ് ഇന്ത്യൻ ടീം അംഗങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.