LiveTV

Live

UAE

യു.എ.ഇയില്‍ അവധി ദിനങ്ങള്‍ പൊതുമേഖലക്കും സ്വകാര്യമേഖലക്കും തുല്യമാക്കി

ചെറിയ പെരുന്നാളിനും, വലിയ പെരുന്നാളിനും നാലുദിവസം വീതം അവധി.

യു.എ.ഇയില്‍ അവധി ദിനങ്ങള്‍ പൊതുമേഖലക്കും സ്വകാര്യമേഖലക്കും തുല്യമാക്കി

സർക്കാർ-സ്വകാര്യ മേഖല അവധി ഏകീകരണത്തിന് യു.എ.ഇ മന്ത്രിസഭയുടെ അനുമതി. 2019-2020 മുതൽ സർക്കാർ മേഖലയിലുള്ള പൊതു അവധികളെല്ലാം സ്വകാര്യ മേഖലയിലും ലഭിക്കും. ഗൾഫ്
മേഖലയിൽ തന്നെ മികച്ച ചുവടുവെപ്പായാണ്
ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

സ്വകാര്യ പൊതു മേഖലകളിൽ സന്തുലിതത്വം നേടുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനുമാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

No post found for this url

2019-2020 വർഷത്തെ പൊതു അവധികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരു പെരുന്നാളുകൾക്കും രണ്ടു മേഖലകളിലും നാലു ദിവസത്തെ അവധി ലഭിക്കും. ജനുവരി ഒന്നിനു പുറമെ ഇസ്‍ലാമിക കലണ്ടർ പ്രകാരമുള്ള പുതുവർഷമായ മുഹറം ഒന്നിനും അവധിയായിരിക്കും. സ്മരണദിനമായ ഡിസംബർ ഒന്ന്, ദേശീയദിനാചരണ ഭാഗമായി ഡിസംബർ രണ്ട്, മൂന്ന് തുടങ്ങിയവയും ഈ വർഷത്തെ പൊതു അവധികളിൽ ഉൾപ്പെടും.

സ്മരണദിന അവധി ഡിസംബർ ഒന്നിനും ദേശീയദിന അവധികൾ ഡിസംബർ രണ്ട്, മൂന്ന് തീയതികളിലും ആയതിനാൽ അവ ഒന്നിച്ച് ലഭിക്കും. ഈ വർഷം ഡിസംബർ ഒന്ന് ഞായറാഴ്ചയായതിനാൽ വാരാന്ത്യ അവധികൾ കൂടി ചേർത്ത് പൊതു മേഖലയിലുള്ളവർക്ക് അഞ്ച് ദിവസം ലഭിക്കും. അതേസമയം, ഇസ്ലാമിക കലണ്ടർ പ്രകാരമുള്ള പുതുവർഷ അവധിയായി പ്രഖ്യാപിച്ച ആഗസ്റ്റ് 23 വാരാന്ത്യ അവധിയായ വെള്ളിയാഴ്ചയാണ് ഈ വർഷം.