LiveTV

Live

UAE

ഇറാന്‍ കയ്യടക്കി വെച്ച ദ്വീപുകള്‍ കെെമാറണമെന്ന് യു.എ.ഇ

48 വർഷം മുമ്പാണ് അബൂമൂസ ഉൾപ്പെടെ മൂന്ന് ദ്വീപുകളിൽ ഇറാൻ അധിനിവേശം നടത്തിയത്

ഇറാന്‍ കയ്യടക്കി വെച്ച ദ്വീപുകള്‍ കെെമാറണമെന്ന് യു.എ.ഇ

ഇറാൻ അധീനതയിലുള്ള മൂന്ന് ദ്വീപുകൾ കൈമാറണമെന്ന ആവശ്യവുമായി യു.എ.ഇ വീണ്ടും അന്താരാഷ്ട്ര സമ്മർദം ശക്തമാക്കുന്നു. ഗൾഫ് മേഖലയിൽ നിക്ഷിപ്ത താൽപര്യങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദ്വീപുകളുടെ മേലുള്ള നിയന്ത്രണം ഇറാൻ തുടരുന്നതെന്ന് യു.എ.ഇ കുറ്റപ്പെടുത്തി.

യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശാണ്
ഇറാനെതിരെ ശക്തമായി രംഗത്തു വന്നത്. കഴിഞ്ഞ ദിവസം സമാപിച്ച ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനവും ദ്വീപുകളുടെ മേലുള്ള അധിനിവേശം ഇറാൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 48 വർഷം മുമ്പാണ് അബൂമൂസ ഉൾപ്പെടെ മൂന്ന് ദ്വീപുകളിൽ ഇറാൻ അധിനിവേശം നടത്തിയത്.

തന്ത്രപ്രധാന ഹോർമുസ് കടലിടുക്ക് സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ ദ്വീപുകൾ ഇറാൻ കൈയടക്കിയത് നിഗൂഢലക്ഷ്യം മുൻനിർത്തിയാണെന്ന്
അന്താരാഷ്ട്ര വേദികളിൽ യു.എ.ഇ കുറ്റപ്പെടുത്തി വരികയാണ്. ദ്വീപുകളുടെ പ്രശ്നം യു.എ.ഇ ഉന്നയിക്കുന്ന ഘട്ടത്തിലൊക്കെയും അധിനിവേശം നിയമവിരുദ്ധമാണെന്ന് അറിയുന്നതു കൊണ്ടാണ്
ഇറാൻ വേവലാതി പ്രകടിപ്പിക്കുന്നതെന്ന് ട്വിറ്റർ സന്ദേശത്തിൽ മന്ത്രി കുറ്റപ്പെടുത്തി. ദ്വീപ് വിഷയം ഉന്നയിച്ച ഘട്ടത്തിൽ ഒ.െഎ.സി സമ്മേളനത്തിൽ ഇറാൻ എതിർപ്പ് പ്രകടിപ്പിച്ചതും വാർത്തയായിരുന്നു.