LiveTV

Live

UAE

ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ സമാധാന ശ്രമങ്ങളുമായി ഗള്‍ഫ് രാജ്യങ്ങള്‍

യു.എ.ഇ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങൾ ഇന്ത്യ, പാകിസ്താൻ ഭരണാധികാരികളുമായി ഫോണിൽ സംസാരിച്ചു.

ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ സമാധാന ശ്രമങ്ങളുമായി ഗള്‍ഫ് രാജ്യങ്ങള്‍

ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധി പരിഹാരവുമായി ഗൾഫ് രാജ്യങ്ങളും. സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ പാകിസ്താനിൽ സന്ദർശനം നടത്തി. യു.എ.ഇ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങൾ ഇന്ത്യ-പാകിസ്താൻ ഭരണാധികാരികളുമായി ഫോണിൽ സംസാരിച്ചു.

തങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തി ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് അയവു വരുത്താനുള്ള തിരക്കിട്ട നടപടികളിലാണ് ഗൾഫ് ഭരണാധികാരികൾ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് ആദ്യം രംഗത്തു വന്നത്. അദ്ദേഹത്തിന്റെ സന്ദേശം പാകിസ്താനിലെത്തിയാണ് വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ കൈമാറിയത്.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. പ്രശ്നങ്ങൾ വിവേകത്തോടെ കൈകാര്യം ചെയ്യണമെന്നും ചർച്ചകൾക്കും ആശയ വിനിമയങ്ങൾക്കും മുൻതൂക്കം നൽകണമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും അദ്ദേഹം ആവശ്യപ്പെട്ടു.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷത്തിൽ അയവ് വരുത്തേണ്ടതിന്റെ പ്രാധാന്യം മുഹമ്മദ് ബിൻ സായിദ് ഊന്നിപ്പറഞ്ഞു. പരസ്പരം ഒന്നിക്കാവുന്ന തരത്തിൽ പൊതു ചരിത്രവും സംസ്കാരവുമുള്ള രണ്ട് അയൽ രാജ്യങ്ങൾക്കിടയിലെ ക്രിയാത്മക ബന്ധത്തെ യു.എ.ഇ പിന്തുണക്കും. മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിൽ യു.എ.ഇയുടെ താൽപര്യവും അദ്ദേഹം എടുത്തുപറഞ്ഞു.